
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
നിർമാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വർഷത്തിനിടയിൽ തകർന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കണം. മനഃപൂർവമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കാലാവസ്ഥ, മഴ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ റോഡ് തകരുന്ന പക്ഷം, ഈ നടപടികൾ ഉണ്ടാകില്ല.
കരാര്‍ നീട്ടി നല്‍കിയത് 4 തവണ, 30 % റോഡ് നിർമ്മാണം പോലും പൂർത്തിയാക്കിയില്ല, കരാറുകാരനെ പുറത്താക്കി
കൽപ്പറ്റ ബൈപ്പാസിന്‍റെ നിർമ്മാണത്തിൽ വീഴ്ച്ച വരുത്തിയ കരാറുകാരനെ പുറത്താക്കി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. നാല് തവണ കരാർ നീട്ടി നൽകിയിട്ടും 30% റോഡ് നിർമ്മാണം പോലും പൂർത്തിയാക്കിയില്ല. കർശന നിർദേശം നൽകിയിട്ടും കരാറുകാരൻ കേട്ട ഭാവം നടിച്ചില്ലെന്നും കെഅർഎഫ്ബി വ്യക്തമാക്കി.കൽപ്പറ്റ ബൈപ്പാസിന്‍റെ നിർമ്മാണത്തിൽ വീഴ്ച്ച വരുത്തിയ കരാറുകാരനെ പുറത്താക്കി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. നാല് തവണ കരാർ നീട്ടി നൽകിയിട്ടും 30% റോഡ് നിർമ്മാണം പോലും പൂർത്തിയാക്കിയില്ല. കർശന നിർദേശം നൽകിയിട്ടും കരാറുകാരൻ കേട്ട ഭാവം നടിച്ചില്ലെന്നും കെഅർഎഫ്ബി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam