അമിതഭാരം കയറ്റിയ ലോറികള്‍ക്കെതിരെ വിജിലന്‍സ് നടപടി; 84 ലോറികളില്‍ നിന്ന് 10 ലക്ഷം രൂപ പിഴയീടാക്കി

Published : Jun 09, 2022, 07:56 PM ISTUpdated : Jun 09, 2022, 10:34 PM IST
അമിതഭാരം കയറ്റിയ ലോറികള്‍ക്കെതിരെ വിജിലന്‍സ് നടപടി; 84 ലോറികളില്‍ നിന്ന് 10 ലക്ഷം രൂപ പിഴയീടാക്കി

Synopsis

84 ലോറികളില്‍ നിന്നും 10 ലക്ഷം രൂപ പിഴയീടാക്കി. 34 ലോറികള്‍ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പിന് കൈമാറി. 

തിരുവനന്തപുരം: അമിത ഭാരം കയറ്റിയ ലോറികള്‍ക്കെതിരെ നടപടിയുമായി വിജിലൻസ് (Vigilance). മിന്നൽ പരിശോധനയിലാണ് അമിത ഭാരം കയറ്റിവന്ന ലോറികള്‍ വിജിലൻസ് പിടികൂടിയത്.  84 ലോറികളില്‍ നിന്നും 10 ലക്ഷം രൂപ പിഴയീടാക്കി. 34 ലോറികള്‍ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പിന് കൈമാറി. അമിതഭാരം കയറ്റിവരുന്ന ലോറികളെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. ഓപ്പറേഷൻ ഓവ‍ർ ലോഡ് എന്ന പേരിലായിരുന്നു സംസഥാന വ്യാപകമായ മിന്നൽ പരിശോധന.

  • മയക്കുമരുന്ന് കേസില്‍ ജാമ്യം ; ഗുണ്ടകൾ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചു

ആലപ്പുഴ: കോടതി വളപ്പിൽ ക്വട്ടേഷൻ ഗുണ്ടകളുടെ ജന്മദിനാഘോഷം. എംഡിഎംഎ കൈവശം വെച്ച കേസിൽ ജാമ്യം കിട്ടിയ ഗുണ്ട മരട് അനീഷും കൂട്ടരുമാണ് ആലപ്പുഴ കോടതി വളപ്പിൽ  കേക്ക് മുറിച്ച് ആഘോഷിച്ചത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ ജന്മദിന ആഘോഷത്തിന് പുന്നമടയിൽ എത്തിയപ്പോഴാണ് അനീഷിനെയും സംഘത്തെയും എംഡിഎംഎയുമായി പൊലീസ് പിടിച്ചത്.

അനീഷിനൊപ്പം കരൺ, ഡോൺ അരുൺ എന്നിവരടങ്ങിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പകൽ നിന്നും ആയുധവും പിടിച്ചെടുത്തിരുന്നു. കുറഞ്ഞ അളവിൽ മാത്രം മയക്കുമരുന്ന് പിടിച്ചത് കൊണ്ട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ ആയിരുന്നു കോടതി വളപ്പിലെ ആഘോഷം. ആഘോഷത്തിൽ പങ്കെടുത്തവർ എല്ലാം ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; 'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ'
എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് തീവ്രവാദ ശക്തികളുമായി, എൻഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകും; കെ സുരേന്ദ്രൻ