സംസ്ഥാനത്തെ വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

By Web TeamFirst Published Aug 17, 2022, 11:18 AM IST
Highlights

പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിൻ്റെ ചെറുഭാഗം വിജിലൻസ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഈ സാംപിൾ ലാബിൽ അയച്ചുപരിശോധിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. ആറ് മാസത്തിനിടെ നിർമ്മിച്ച റോഡുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. നിർമ്മാണത്തിൽ അപകാതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് പരിശോധനയെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. വിജിലൻസ് മേധാവി മനോജ് എബ്രഹാമിൻ്റെ നിർദേശത്തെ തുടർന്ന് റോഡിലെപരിശോധന.

പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിൻ്റെ ചെറുഭാഗം വിജിലൻസ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഈ സാംപിൾ ലാബിൽ അയച്ചുപരിശോധിക്കും. നേരത്തെയുള്ള റോഡിലെ ചളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവിൽ ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമ്മിച്ചത് എന്നറിയാനാണ് ഈ സാംപിൾ എടുത്ത് പരിശോധിക്കുന്നത്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലൻസ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക. 

മലപ്പുറം ജില്ലയിൽ നാല് റോഡുകളിൽ  വിജിലൻസ് സംഘം  പരിശോധന നടത്തുന്നുണ്ട്. ആനക്കയം തിരൂർക്കാട് റോഡ്, പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് റോഡ്, പുലാമന്തോൾ കുളത്തൂർ റോഡ്, തിരൂർ വെട്ടം റോഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. 

'പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം': സുപ്രീംനടപടി നോട്ടീസയച്ചു

ദില്ലി: കേരള പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരണം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.  പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. 

ഏറെക്കാലമായി ചർച്ചകളിലുള്ള പ്രവാസി വോട്ടുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയിൽ പുതിയ ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് തെരെഞ്ഞെടുപ്പുകളിൽ ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാൻ സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും സുപ്രീംകോടതി കേന്ദ്രത്തിനോടും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. .

'ആരിഫ് മുഹമ്മദ്ഖാൻ ലക്ഷ്യമിട്ടത് ഗവർണറേക്കാള്‍ വലിയ പദവി,അത് പാളിപ്പോയി,യജമാനപ്രീതിക്കായി പ്രവര്‍ത്തിക്കുന്നു'
click me!