മൂന്നാറില്‍ അടക്കം ഭൂമി വാങ്ങിക്കൂട്ടി; കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർടിഒക്കെതിരെ കൂടുതൽ കണ്ടെത്തലുകൾ

Published : Feb 23, 2025, 09:28 AM IST
മൂന്നാറില്‍ അടക്കം ഭൂമി വാങ്ങിക്കൂട്ടി; കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർടിഒക്കെതിരെ കൂടുതൽ കണ്ടെത്തലുകൾ

Synopsis

എറണാകുളം ആർടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. മൂന്നാറിൽ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തി.

കൊച്ചി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ്. എറണാകുളം ആർടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. മൂന്നാറിൽ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. അതേസമയം, ആർടിഒ ജേഴ്സന്റെ കസ്റ്റഡി നാളെ അവസാനിക്കും. ആർടിഒയുടെ ജാമ്യപേക്ഷ നാളെ പരിഗണിക്കും.

ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം ആർടിഒ ജേഴ്സണെ കഴിഞ്ഞ ദിവസമാണ് സസ്പെന്‍റ് ചെയ്തത്. ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വെച്ച് ആര്‍ടിഒ പണം പിരിച്ചെന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി. കേസില്‍ മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് ജേഴ്സണ്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ജേഴ്സണ്‍, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. 

Also Read: കൈക്കൂലി കേസിൽ പിടിയിലായ ആർടിഒയുടെ ഭാര്യക്ക് കൊച്ചിയിൽ തുണിക്കട; 75 ലക്ഷം തട്ടിയെടുത്തെന്ന് യുവ സംരംഭകൻ

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും