വീണ്ടും വിജിലൻസ് മിന്നൽ പരിശോധന, ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ 

Published : Oct 12, 2023, 12:56 PM ISTUpdated : Oct 12, 2023, 01:00 PM IST
വീണ്ടും വിജിലൻസ് മിന്നൽ പരിശോധന, ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ 

Synopsis

കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിലെ കാലതാമസവും, കെട്ടിട നമ്പർ നൽകുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിലുമാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ വിജിലൻസ് മിന്നൽ പരിശോധന. ഓപ്പറേഷൻ ബ്ലൂ പ്രിൻറ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിലെ കാലതാമസവും, കെട്ടിട നമ്പർ നൽകുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിലുമാണ് പരിശോധന നടത്തുന്നതെന്ന് വിജിലൻസ് അറിയിച്ചു.

വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തിരത്തെടുത്ത 57 ഗ്രാമപഞ്ചായത്തുകളിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഒരേ സമയം മിന്നൽ പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും, ഇടുക്കി കോട്ടയം ജില്ലകളിലെ 5 ഗ്രാമപഞ്ചായത്തുകൾ വീതവും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിത്തല 4 ഗ്രാമപഞ്ചായത്തുകൾ വീതവും, വയനോട്, കണ്ണൂർ, കാസർറഗോഡ് ജില്ലകളിലെ 3 ഗ്രോമപഞ്ചോയത്തുകളിലുമാണ് മിന്നൽ പരിശോധന പുരോഗമിക്കുന്നത്.  

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല, തിരുവള്ളൂരിൽ ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവെച്ച് കൊന്നു

 

 

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ