കൈക്കൂലി കണ്ടെത്താൻ 'ഓപ്പറേഷൻ ജാസൂസ്':  ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

Published : Sep 02, 2022, 05:59 PM ISTUpdated : Sep 02, 2022, 06:04 PM IST
കൈക്കൂലി കണ്ടെത്താൻ 'ഓപ്പറേഷൻ ജാസൂസ്':  ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

Synopsis

ഏജന്റുമാരിൽ നിന്ന് പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിലുള്ള പരിശോധന വൈകുന്നേരത്തോടെയാണ് തുടങ്ങിയത്. ഏജന്റുമാരിൽ നിന്ന് പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പരിശോധനാ റിപ്പോർട്ട് എസ്പിമാർ, നാളെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.

ഇങ്ങനെ ചെയ്‍ത് ഹീറോയാകാന്‍ ശ്രമിക്കരുത്, ക്യാംപസുകള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി!

കോളജ് ക്യാമ്പസുകളിൽ പ്രധാനപ്പെട്ട ദിവസങ്ങളിലെ ആഘോഷങ്ങൾ അതിരുവിടരുത് എന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. സമീപകാലത്തായി കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്സ്ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസിൽ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങൾ കാണിച്ച് മറ്റുള്ളവരുടെമുന്നിൽ ഹീറോയാകാൻ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളതെന്ന് കുറിപ്പ് പറയുന്നു.

ക്യാമ്പസ് മാനേജ്മെന്റും, അദ്ധ്യാപകരും , രക്ഷിതാക്കളും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കഴിയുന്നതും  വാഹനങ്ങൾ ഇത്തരം ആഘോഷങ്ങൾക്കായി നൽകാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന് അപകട ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത്തരം പ്രകടനങ്ങളുടെ വീഡിയോ സഹിതം അതാത് ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ മാരെ വിവരം അറിയിക്കാവുന്നതാണ് എന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അതിരുവിടരുത് ആഘോഷങ്ങൾ..!!!
മീപകാലത്തായി കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്സ്ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസിൽ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങൾ കാണിച്ച് മറ്റുള്ളവരുടെമുന്നിൽ ഹീറോയാകാൻ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്, ചിലപ്പോൾ ലഹരിയുടെ അകമ്പടി കൂടി ആകുമ്പോൾ ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ് വിളിച്ചുവരുത്തുന്നത്.  

PREV
Read more Articles on
click me!

Recommended Stories

'എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല, 11 കിലോ കുറഞ്ഞു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്'; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
കൊട്ടിക്കലാശത്തിൽ മാരകായുധങ്ങൾ; മരംമുറിക്കുന്ന വാളുകളും യന്ത്രങ്ങളുമായി യുഡിഎഫ് പ്രവർത്തകർ, പൊലീസിൽ പരാതി നൽകാൻ സിപിഎം