അനധികൃത ഖനനം : കോഴിക്കോട് ക്വാറികളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

Published : Jun 02, 2022, 06:29 PM IST
അനധികൃത ഖനനം : കോഴിക്കോട് ക്വാറികളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

Synopsis

12 മെഷീനുകൾ പിടിച്ചെടുത്തു; കാരശ്ശേരി പഞ്ചായത്ത് ഓഫീസിലും പരിശോധന

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ അനധികൃത ചെങ്കൽ ക്വാറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ചെങ്കൽ ഖനനം ചെയ്യുന്ന 12 മെഷീനുകൾ പിടിച്ചെടുത്തു. ഇതിനുപുറമെ, 4 ലോറികൾ 1 ജെസിബി എന്നിവയും  കസ്റ്റഡിയിൽ എടുത്തു.

കക്കാട് വില്ലേജിലെ കറുത്ത പറമ്പ്, പൂവ്വത്തിക്കൽ, എന്നിവടങ്ങളിലെ ചെങ്കൽ ക്വാറികളിൽ ആണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. കാരശ്ശേരി പഞ്ചായത്ത് ഓഫീസിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്‍പി, എസ്.ശശിധരന്റെ നിർദേശപ്രകാരം DYSPജോൺസന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
 

PREV
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി