കള്ളപ്പണം വെളുപ്പിച്ച കേസ് പിൻവലിക്കാൻ ഭീഷണി: ഇബ്രാഹിം കുഞ്ഞിൻ്റെ മകനെ ചോദ്യം ചെയ്യുന്നു

By Web TeamFirst Published May 26, 2020, 12:02 PM IST
Highlights

കേസിൽ നിന്നും ഒഴിയുന്നതിനായി ഗഫൂർ പരാതിക്കാരന് പണം വാഗ്ദാനം ചെയ്തതായി ആരോപണം. 

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിൻ്റെ മകനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലാണ് ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ അബ്ദുൾ ഗഫൂറിനെയാണ് വിജിലൻസ് ചോദ്യം ചെയ്യുന്നത്. 

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതി നൽകിയ ഗിരീഷ് ബാബുവിനെയാണ് അബ്ദുൾ ഗഫൂർ ഭീഷണിപ്പെടുത്തിയത്. പരാതിക്കാരനെ നേരിൽ കണ്ട ഗഫൂർ കേസിൽ നിന്നും പിന്മാറാൻ ഇയാളോട് ആവശ്യപ്പെട്ടു. കേസിൽ നിന്നും ഒഴിയുന്നതിനായി ഗഫൂർ ഇയാൾക്ക് പണം വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു. 

മുസ്ലീം ലീഗ് ജില്ലാ ഉപാധ്യക്ഷൻ സിഎം അബ്ബാസും അബ്ദുൾ ഗഫൂറിനൊപ്പം പരാതിക്കാരനെ കണ്ടതായി പരാതിയിൽ പറയുന്നുണ്ട്. സിഎം അബ്ബാസാണ് കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനെ ആദ്യം സമീപിച്ചതെന്നും പരാതിയിലുണ്ട്. 

click me!