മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലിക്കേസ്, ജോസ് മോനെ വിജിലൻസ് ചോദ്യംചെയ്യുന്നു

By Web TeamFirst Published Feb 28, 2022, 1:57 PM IST
Highlights

ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ജോസ്മോൻ കോട്ടയം വിജിലൻസിന് മുന്നിൽ ഹാജരായത്. പാലായിലെ വ്യവസായിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന പരാതിയിലാണ് ജോസ് മോനെതിരെ കേസെടുത്തത്.

ഇടുക്കി: മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിക്കേസിൽ  (Bribery case) രണ്ടാം പ്രതിയായ എഞ്ചിനിയർ ജോസ് മോനെ (Jose mon) വിജിലൻസ് ചോദ്യം ചെയ്യുന്നു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ജോസ്മോൻ കോട്ടയം വിജിലൻസിന് മുന്നിൽ ഹാജരായത്. പാലായിലെ വ്യവസായിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന പരാതിയിലാണ് ജോസ് മോനെതിരെ കേസെടുത്തത്. ഈ വ്യവസായിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ എ.എം.ഹാരിസ് ആണ് കേസിൽ ഒന്നാംപ്രതി. 

കോട്ടയത്തെ മലിനീകരണനിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറായിരുന്നപ്പോഴാണ് ജോസ് മോൻ കൈക്കൂലി ചോദിച്ചത്. വിജിലൻസ് കേസ് എടുത്തിട്ടും ഇയാൾക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി എടുക്കാത്തതും കോഴിക്കോട് നിയമനം നൽകിയതും വിവാദമായിരുന്നു. പിന്നീട് സസ്പെൻഡ് ചെയ്യുകയായിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് എറണാകുളം യൂണിറ്റിലും ജോസ് മോനെതിരെ കേസുണ്ട്.

Bribe Case : കൈക്കൂലിക്കേസിൽ ഒളിവിൽ കഴിയവേ സർവ്വീസിൽ തിരിച്ചെത്തി, എഞ്ചിനിയർക്ക് സസ്പെൻഷൻ

ജോസ് മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ പണം നിക്ഷേപത്തിന്റെയും കെട്ടിടങ്ങളുടേയും രേഖകൾ കണ്ടെടുത്തിരുന്നു. ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും, കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളുമാണ് കണ്ടെടുത്തത്. 

കുറ്റ്യാടി റോഡിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ 

കുറ്റ്യാടി പക്രംന്തളം ചുരം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. മാഹി പള്ളൂർ സ്വദേശി അജയ് ഉല്ലാസ് എന്ന 28 കാരനാണ് മരിച്ചത്. ആത്മഹത്യയാണെന്നും പെട്രൊൾ ഒഴിച്ച് സ്വയം കത്തിച്ചതാണെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടിയും കയ്യിൽ ധരിച്ചിരുന്ന വളയുമാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. 

കണിയാപുരം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇന്‍റര്‍നെറ്റ് കോളിലൂടെ, പിന്നാലെ പരിശോധന

തിരുവനന്തപുരം കണിയാപുരം ബസ് സ്റ്റാൻഡിൽ (Kaniyapuram Bus Stand) ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്‍റര്‍നെറ്റ് കോളിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി. ആറ്റിങ്ങൽ ഡി വൈ എസ്പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാജ സന്ദേശമെന്നാണ് സംശയം. പൊലീസ് ജാഗ്രത തുടരുകയാണ്. പരിശോധന തുടരുന്നുണ്ടെങ്കിലും സർവ്വീസുകളൊന്നും തടസപ്പെട്ടിട്ടില്ല.

 

click me!