കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും

Published : Aug 16, 2023, 10:18 AM IST
കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും

Synopsis

മാസപ്പടി വിവാദത്തിലായിരുന്നു മാത്യു കുഴൽനാടൻ സർക്കാരിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസ് വിവാദം ഏറ്റെടുത്തില്ലെങ്കിലും മാത്യു കുഴൽനാടൻ വ്യക്തിപരമായി ആരോപണങ്ങളുയർത്തി മുന്നോട്ട് പോയി

തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിനാണ് സാധ്യത. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഇന്നലെ മാത്യു കുഴൽനാടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിജിലൻസ് അന്വേഷണം കൂടെ വരുമ്പോൾ രാഷ്ട്രീയ പ്രതികാരം എന്ന വാദമുയർത്തിയാകും എംഎൽഎ അന്വേഷണത്തെ നേരിടുക. മാത്യു കുഴൽനാടൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

മാസപ്പടി വിവാദത്തിലായിരുന്നു മാത്യു കുഴൽനാടൻ സർക്കാരിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസ് വിവാദം ഏറ്റെടുത്തില്ലെങ്കിലും മാത്യു കുഴൽനാടൻ വ്യക്തിപരമായി ആരോപണങ്ങളുയർത്തി മുന്നോട്ട് പോയി. മാത്യുവിന് പാർട്ടി പൂർണ പിന്തുണ നൽകുമെന്നും ഏത് അന്വേഷണവും മാത്യു കുഴൽനാടൻ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നുമാണ് കെ മുരളീധരന്റെ പ്രതികരണം. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ നിലയിലല്ലാതെ മാത്യു കുഴൽനാടന് പണം കിട്ടുന്നുണ്ടെന്നായിരുന്നു ഇന്നലെ സിപിഎം എറണാകുളം ജില്ലാ  സെക്രട്ടറി സിഎൻ മോഹനൻ ആരോപിച്ചത്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ. വിഷയത്തിൽ സിപിഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോ​ഹനൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം