
എക്സൈസ് മന്ത്രി അറിയാതെ മൂന്നു ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നൽകിയതിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വന്നേക്കും. അതിവേഗം ലൈസന്‍സ് നൽകിയതിൽ ബാഹ്യ ഇടപടലെന്ന് മന്ത്രിക്ക് വിവരം കിട്ടിയതിന്‍റ അടിസ്ഥാനത്തിലാണ് നീക്കം. നയമുണ്ടാക്കും വരെ മുന്‍ സര്‍ക്കാരുണ്ടാക്കിയ ചട്ടങ്ങള്‍ അനുസരിച്ച് ഒരു നടപടിയും എടുക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കാനും ആലോചനയുണ്ട്.
എറണാകുളത്ത് രണ്ടു ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കിയത് ജൂണിലാണ്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം ലൈസന്‍സായി. പാലായിൽ സെപ്തംബര്‍ അവസാനം അപേക്ഷ നൽകിയപ്പോൾ, ഒക്ടോബര്‍ മൂന്നിന് ലൈസന്‍സ് അനുവദിച്ചു. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴോണ് സര്‍ക്കാരിന്‍റെ കാലത്ത് 3 ബാര്‍ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്. 2014 ൽ ബാര്‍ പൂട്ടിപ്പോയ ശേഷം ബിയര്‍ വൈൻ പാര്‍ലറുകള്‍ നടത്തിയിരുന്നവയാണ് ഇത്. 3 സ്റ്റാര്‍ ഹോട്ടലായി ഉയര്‍ത്തിയിട്ടുണ്ടെങ്കിൽ ബാര്‍ ലൈസൻസ് അനുവദിക്കാമെന്ന് ചട്ടഭേദഗതി 2017 ൽ ഇടതു സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ലൈസന്‍സ് പുതുക്കി നൽകാം. പുതിയ നയം തീരുമാനിക്കാനിരിക്കെ സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് കൊടുത്ത ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ.സതീഷ്, ഷിബു പി.എൽ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ ഇടപെടലിലാണ് അതിവേഗം ലൈസന്‍സ് പുതുക്കിയതിൽ എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണ സാധ്യത തേടുന്നത്.
ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ജോയിന്‍റ് കമ്മീഷണര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനാണ് ആലോചന. പുതുക്കിയ ലൈസന്‍സുകള്‍ റദ്ദാക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ലൈസൻസ് പുതുക്കാൻ അധികാരം നൽകിയത് പിന്‍വലിക്കുന്നതിന്‍റെ സാധ്യതയും തേടുന്നു. ചട്ടപ്രകാരാണ് ലൈസന്‍സ് പുതുക്കലെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രി നീങ്ങുന്നത്. പുതിയ ബാറുകള്‍ക്കായി 29 അപേക്ഷകള്‍ എക്സൈസ് മുന്പാകെയുണ്ട്. നയം വരെട്ടയെന്ന് കമ്മീഷണറോട് പറഞ്ഞിരുന്നുവെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ബേക്കറി വഴി ഹോര്‍ട്ടി വൈന്‍ വിൽക്കാൻ ലൈന്‍സ് നൽകിയതും അറിയിക്കാത്തതിനാൽ അബ്കാരി ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണറെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാറ്റിയിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam