
തിരുവനന്തപുരം: അഴിമതി ആരോപണത്തില് തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഭൂ ഉടമയിൽ നിന്നും 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം. അജിനെതിരെ വിജിലൻസ് കേസെടുത്തു. തൃക്കണ്ണാപുരം കൗൺസിലറാണ് അജിന്. കൗണ്സിലറും സിപിഎം പ്രാദേശിക നേതാവുമായ അജിൻ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള് നേരത്തെ പുറത്ത് വന്നിരുന്നു. പണം നൽകിയില്ലെങ്കിൽ ഭൂമിയിൽ കൊടികുത്തിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ മണ്ണ് മാഫിയയും ബിജെപിയും ചേർന്നുള്ള എ ഐ സഹായത്തിലുണ്ടാക്കിയ കെട്ടുകഥയെന്നാണ് എന്നായിരുന്നു അജിന്റെ വിശദീകരണം.
തൃക്കണ്ണാപുരം എംഎൽഎ റോഡിൽ സഞ്ചുവെന്ന കരാറുകാരൻ ഏപ്രിലിൽ 11 സെൻ്റ് വാങ്ങി കെട്ടിട നിര്മാണം തുടങ്ങി. പിന്നാലെ കൗണ്സിലർ പണം ആവശ്യപ്പെട്ടു ഭീഷണി തുടങ്ങിയെന്നാണ് സഞ്ചുവിന്റെ പരാതി. പുറംമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഭീഷണിപ്പെടുത്തൽ. ഭൂമി വിറ്റയാളിനെയും ഭീണിപ്പെടുത്തുന്ന ശബ്ദരേഖയും പരാതിക്കാർ പുറത്തുവിട്ടിരുന്നു. ഭീഷണി തുടര്ന്നതോടെയാണ് കൗണ്സിലറുടെ വീട്ടില് പോയി ദൃശ്യങ്ങളെടുത്തതെന്ന് സഞ്ചു പറയുന്നു. പുറമ്പോക്ക് കയ്യേറ്റമില്ലെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ കയ്യേറ്റത്തിനെതിരെ പരാതി കൊടുത്തതിന് പകവീട്ടുന്നുവെന്നായിരുന്നു അജിന്റെ പ്രതികരണം. മാത്രവുമല്ല അനുമതിയില്ലാതെയാണ് കെട്ടിട നിര്മാണം തുടങ്ങിയത്. താൻ പരാതി നൽകിയതിനാൽ സ്റ്റോപ്പ് മെമ്മോ നഗരസഭ നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. തിരുമല ലോക്കൽ കമ്മിറ്റി അംഗമാണ് അജിൻ. കൗണ്സിലറുടെ രാജിയും വിജിലൻസ് അന്വേഷണവും ആവശ്യപ്പെടുകയാണ് ബിജെപിയും കോണ്ഗ്രസും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam