തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും; ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വരുത്തി പരിശോധിച്ചു

Published : Jun 22, 2026, 05:17 PM IST
thondarnad

Synopsis

തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ്. അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വരുത്തി വിജിലൻസ് പരിശോധന തുടങ്ങി.

കൽപ്പറ്റ: തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ്. അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വരുത്തി വിജിലൻസ് പരിശോധന തുടങ്ങി. മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ പഞ്ചായത്തിൽ നടന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സിപിഎം ഭരിച്ചിരുന്ന വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തിൽ നിന്ന് കഴിഞ്ഞ വർഷമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ആറു വർഷത്തോളം ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ രാഷ്ട്രീയ നേതാക്കൾക്കും അഴിമതിയിൽ പങ്കുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആണ് യുഡിഎഫ് ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡോ. റീനയുടെ കാലാവധി കഴിഞ്ഞെന്ന് സർക്കാർ, ഡിഎച്ച്എസ് സ്ഥലംമാറ്റത്തിലെ ട്രിബ്യൂണൽ സ്റ്റേക്കെതിരായി അപ്പീലിൽ വാദം കഴിഞ്ഞു; നാളെ ഹൈക്കോടതി വിധി
വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത; കേസെടുത്ത് പൊലീസ്, കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം