പാലാരിവട്ടം പാലം അഴിമതി: പുതിയ രേഖകള്‍ കുരുക്കാകുമോ? ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാന്‍ വിജിലന്‍സ്

By Web TeamFirst Published Feb 15, 2020, 12:40 AM IST
Highlights

കേസിൽ ഇബ്രാഹിംകുഞ്ഞിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു

പാലം നിർമ്മാണത്തിന്‍റെ കരാർ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിന്‍റെ രേഖകള്‍ ലഭിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവർണർ അനുമതി നൽകിയതിനുശേഷമുള്ള ചോദ്യം ചെയ്യലാണിത്.

ഈ കേസിൽ ഇബ്രാഹിംകുഞ്ഞിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. തുടർന്നുളള അന്വേഷണത്തിലാണ് പാലം നിർമ്മാണത്തിന്‍റെ കരാർ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിന്‍റെ രേഖകള്‍ വിജിലൻസിന് ലഭിച്ചത്.

പലിശ ഇളവ് നൽകാനും മന്ത്രി ആവശ്യപ്പെട്ടുവെന്ന് അറസ്റ്റിലായ മുൻ പൊതുമാരമത്ത് സെക്രട്ടറി ടി ഒ സുരജിന്‍റെ മൊഴിയും ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കി. ഇതിന് ശേഷമാണ് ഇബ്രാഹിംകുഞ്ഞിനെതിര അന്വേഷണ അനുമതി നേടി വിജിലൻസ് ഗവർണറെ സമീപിച്ചത്.

click me!