'48 ലക്ഷത്തിലധികം രൂപ'; കെ എം ഷാജിയുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ പണവും രേഖകളും കോടതിക്ക് കൈമാറി

Published : Apr 15, 2021, 05:02 PM IST
'48 ലക്ഷത്തിലധികം രൂപ'; കെ എം ഷാജിയുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ പണവും രേഖകളും കോടതിക്ക് കൈമാറി

Synopsis

വിശദമായ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും അന്വേഷണ സംഘം അറിയിച്ചു. 

കോഴിക്കോട്: കെ എം ഷാജി എംഎൽഎയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി കണ്ടെത്തിയത് 48 ലക്ഷത്തിലധികം രൂപയെന്ന് വിജിലൻസ്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറി.  വിശദമായ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും അന്വേഷണ സംഘം അറിയിച്ചു. 

കോഴിക്കോട് വിജിലൻസ് എസ്പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ഏപ്രിൽ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടിൽ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ നിന്ന് വിദേശകറൻസികളും സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനസംരക്ഷണത്തിന് കോടികള്‍, വന്യജീവി ആക്രമണ ഇരകള്‍ക്ക് നല്‍കാന്‍ പണമില്ല: യുഡിഎഫ്
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വിഡി സതീശൻ