വിജയ് നേരിട്ട് ആവശ്യപ്പെട്ടതായി തിരുമാവളവൻ, ടിവികെ മന്ത്രിസഭയിൽ വിസികെ ചേർന്നേക്കും

Published : May 11, 2026, 07:39 AM IST
Thirumavalavan

Synopsis

വിജയ് നയിക്കുന്ന ടിവികെ മന്ത്രിസഭയിൽ ചേരാൻ വിസികെയ്ക്ക് ക്ഷണം ലഭിച്ചതായി പാർട്ടി നേതാവ് തോൽ തിരുമാവളവൻ സ്ഥിരീകരിച്ചു. മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കാനുള്ള മുൻ തീരുമാനം പുനഃപരിശോധിക്കുമെന്നും പാർട്ടി ഉന്നതാധികാര സമിതി ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.  

ചെന്നൈ : വിജയ് നയിക്കുന്ന പ്രഥമ ടിവികെ മന്ത്രിസഭയിൽ വിസികെ ചേർന്നേക്കുമെന്ന് സൂചന. മന്ത്രിസഭയിൽ ചേരണമെന്ന് വിജയ് ആവശ്യപ്പെട്ടതായി വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. മന്ത്രിസഭയുടെ ഭാഗമാകാൻ വിജയ് നേരിട്ട് ആവശ്യപ്പെട്ടതായി തിരുമാവളവൻ മാധ്യമങ്ങളോട് പറഞ്ഞു. ടിവികെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുമെന്നായിരുന്നു വിസികെ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഭരണത്തിൽ നേരിട്ട് പങ്കാളികളാകണമെന്ന വിജയ്‌യുടെ നിർദ്ദേശം വന്നതോടെ പാർട്ടി നിലപാട് പുനഃപരിശോധിക്കുകയാണ്.

മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ വിസികെ ഉന്നതാധികാര സമിതി ഉടൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം ഒഴിവാക്കാനും ജനാധിപത്യപരമായ ഒരു സർക്കാർ നിലനിർത്താനുമാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് തിരുമാവളവൻ വ്യക്തമാക്കി. കോൺഗ്രസ്, സി.പി.ഐ, സി.പി.എം, ഐ.യു.എം.എൽ എന്നീ പാർട്ടികളുടെ കൂടി പിന്തുണയിലാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, വിസികെ ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി. വിസികെ കൂടി മന്ത്രിസഭയുടെ ഭാഗമായാൽ തമിഴ്‌നാട്ടിൽ ഒരു വലിയ സഖ്യകക്ഷി ഭരണത്തിനാകും വഴിതുറക്കുക. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇടപെടാതെ സോണിയാ​ഗാന്ധി; ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രം, ഇത് കൂളിംഗ് പിരീഡ് മാത്രമെന്ന് കെസി പക്ഷം
വയനാട് ടൗൺഷിപ്പ്: ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും; ഈ മാസത്തോടെ മുഴുവൻ വീടുകളും പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ