തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെയും പൊലീസും തമ്മിൽ വാക്പോര്: ഇന്നലെ വെല്ലൂരിൽ നടന്ന യോഗത്തിൻ്റെ അനുമതി വൈകിയെന്ന് ആരോപിച്ച് തർക്കം

Published : Feb 24, 2026, 09:36 AM IST
TVK Vijay

Synopsis

വെല്ലൂരിൽ നടന്ന ടിവികെ യോഗത്തിന് അനുമതി വൈകിപ്പിച്ചെന്ന ആരോപണത്തിൽ പാർട്ടിയും പൊലീസും തമ്മിലുള്ള തർക്കം രൂക്ഷമായി. അനുമതി വൈകിപ്പിച്ചില്ലെന്ന പൊലീസിന്റെ വാദം തള്ളി ടിവികെ നേതാക്കൾ ദൃശ്യങ്ങൾ പുറത്തുവിട്ടു

ചെന്നൈ: ടിവികെ അധ്യക്ഷൻ നടൻ വിജയ്‌യുടെ വെല്ലൂർ യോഗത്തെ ചൊല്ലി തമിഴ്‌നാട്ടിൽ ടിവികെ -പൊലീസ് തർക്കം രൂക്ഷമാകുന്നു. വെല്ലൂരിൽ പാർട്ടി പരിപാടിക്ക് അനുമതി വൈകിച്ചുവെന്ന ടിവികെ നേതാക്കളുടെ ആരോപണം തള്ളി വെല്ലൂർ പൊലീസ് രംഗത്തെത്തി. ഫെബ്രുവരി 23ലെ യോഗത്തിന് ടിവികെ അപേക്ഷ നൽകിയത് ഫെബ്രുവരി 18 നായിരുന്നുവെന്നും പരിശോധനകൾ പൂർത്തിയാക്കി ഫെബ്രുവരി 22 ന് അനുമതി നൽകിയിരുന്നുവെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

എന്നാൽ പൊലീസ് കള്ളം പറയുന്നുവെന്ന് ടിവികെ നേതാക്കൾ കുറ്റപ്പെടുത്തി. ഫെബ്രുവരി 17 ന് വെല്ലൂരിലെ യോഗ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ടിവികെ വെല്ലൂർ ജില്ലാ ഘടകം പുറത്തുവിട്ടത്. ഫെബ്രുവരി 18നാണ് തങ്ങൾ അപേക്ഷ നൽകിയതെങ്കിൽ അതിൻ്റെ തലേന്ന് പൊലീസുകാർ യോഗ സ്ഥലത്ത് പരിശോധന നടത്താൻ കാരണമെന്തെന്നും ടിവികെ നേതാക്കൾ ചോദിക്കുന്നു. ഇന്നലെ നടന്ന വെല്ലൂരിലെ പരിപാടിയിൽ വിജയ് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ടിവികെയുടെ പരിപാടികളും യോഗങ്ങളും തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടിൽ താൻ മുഖ്യമന്ത്രിയായാൽ എല്ലാ ഗ്രാമത്തിലും എത്തുമെന്നും പ്രസംഗിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഭയിൽ നിസ്സഹകരണം തുടർന്ന് പ്രതിപക്ഷം; ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്ന് കെ ബാബു, പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം
ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് ഈ മാസം 26ന് തീരില്ല, ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ കൂടുതൽ സമയം തേടും