ഇന്ന് വിദ്യാരംഭം, അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

Published : Oct 15, 2021, 07:15 AM ISTUpdated : Oct 15, 2021, 09:17 AM IST
ഇന്ന് വിദ്യാരംഭം, അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

Synopsis

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്.

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം.കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങുകളില്ല. കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയിൽ ക്ഷേത്രം, പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി.

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. മുൻകൂട്ടി ബുക്ക്  ചെയ്തവർക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്നത്. ഇത്തവണ ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്തവർക്കാണ് എഴുത്തിനിരുത്തിന് സജ്ജീകരണം ചെയ്തിരിക്കുന്നത്. പതിവിൽ നിന്ന് മാറി കൊവിഡ് പശ്ചാത്തലത്തിൽ മാതാപിതാക്കളാണ് കുട്ടികളെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആചാര്യൻമാർ നിർദ്ദേശങ്ങൾ നൽകും.

മൂകാംബിക ക്ഷേത്രത്തിലേത് പോലെ വർഷത്തിൽ ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. ക്ഷേത്രത്തിൽ ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പും കഴിഞ്ഞ ദിവസം ആഘോഷമായി നടന്നു.തിരുവനന്തപുരം പുജപ്പുര സരസ്വതി മണ്ഡപത്തിലും വിദ്യാരംഭച്ചടങ്ങുകൾ പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്. 

സിബിഎസ്ഇ പരീക്ഷകൾക്ക് മാർഗനിർദ്ദേശമായി; 10, +2 പരീക്ഷകൾ നേരിട്ട് നടത്തും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്