റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കൂടി സ്കൂൾ കുട്ടികളുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കൂടി സ്കൂൾ കുട്ടികളുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. കുട്ടികൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി റോഡ് സേഫ്റ്റി കേഡറ്റ് എന്ന സംവിധാനത്തിനും രൂപം നൽകും. ഒരു സ്കൂളിൽ മുപ്പത് കുട്ടികൾ എന്ന വിധത്തിലായിരിക്കും സുരക്ഷാ സേനയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും വിശദീകരിച്ചു. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് സമാനമായിട്ടായിരിക്കും പദ്ധതി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളെ പരിശീലിപ്പിക്കും, റോഡ് നിയമങ്ങളിലടക്കം ബോധവത്കരണമാണ് ലക്ഷ്യം.

Add Asianetnews as a Preferred SourcegooglePreferred