'തന്‍റേത് ബെനാമി സ്ഥാപനമല്ല'; ശ്രീമതിയുമായുള്ളത് മകളുടെ കല്ല്യാണത്തിന് വന്ന പരിചയം മാത്രം: വിജയന്‍ നമ്പ്യാര്‍

Published : May 06, 2021, 08:43 AM IST
'തന്‍റേത് ബെനാമി സ്ഥാപനമല്ല'; ശ്രീമതിയുമായുള്ളത് മകളുടെ കല്ല്യാണത്തിന് വന്ന പരിചയം മാത്രം: വിജയന്‍ നമ്പ്യാര്‍

Synopsis

മറ്റ് ഏജൻസികളെ സഹായിക്കാൻ വേണ്ടിയാകാം പി ടി തോമസിന്‍റെ ശ്രമമെന്ന് വിജയൻ നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിൽ ഓക്സിജൻ വിതരണം ചെയ്യുന്ന സതേൺ എയർ പ്രൊഡക്ട്സ് പി കെ ശ്രീമതിയുടെ കുടുംബത്തിന്‍റെ ബെനാമി സ്ഥാപനമെന്ന ആരോപണം നിഷേധിച്ച് ഉടമ. മറ്റ് ഏജൻസികളെ സഹായിക്കാൻ വേണ്ടിയാകാം പി ടി തോമസിന്‍റെ ശ്രമമെന്ന് വിജയൻ നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തന്‍റെ മകളുടെ കല്ല്യാണത്തിന് വന്ന പരിചയം മാത്രമാണ് പി കെ ശ്രീമതിയുമായി ഉള്ളത്. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ ഇതുവരെ കണ്ടിട്ടില്ല. കൃത്രിമ ക്ഷാമം ഉണ്ടാക്കി ഓക്സിജൻ വിലകൂട്ടി വിൽക്കുന്നു എന്നതും തെറ്റായ ആരോപണമാണ്. പിടി തോമസിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും വിജയൻ നമ്പ്യാര്‍ പറഞ്ഞു.

വിജയന്‍ നമ്പ്യാര്‍ മകന്‍റെ ബെനാമിയെന്ന് തെളിയിക്കാന്‍ പി ടി തോമസിനെ വെല്ലുവിളിക്കുന്നെന്നായിരുന്നു  പി കെ ശ്രീമതിയുടെ പ്രതികരണം. വിജയൻ നമ്പ്യാരെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. സതേൺ എയർ പ്രൊഡക്ട്സ് എന്ന ഓക്സിജൻ വിതരണ കമ്പിനിയെ കുറിച്ചും കേട്ടിട്ടില്ലെന്നും ശ്രീമതി പറഞ്ഞു.

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല