നടന്നത് വെബ്സീരീസ് ചർച്ച, 30 കോടി വാ​ഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെ; സ്വപ്നയെ വെല്ലുവിളിച്ച് വിജേഷ്

Published : Mar 10, 2023, 10:10 AM ISTUpdated : Mar 10, 2023, 10:12 AM IST
നടന്നത് വെബ്സീരീസ് ചർച്ച, 30 കോടി വാ​ഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെ; സ്വപ്നയെ വെല്ലുവിളിച്ച് വിജേഷ്

Synopsis

മുഖ്യമന്ത്രിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പരാമർശിച്ചിട്ടില്ല. എംവി ഗോവിന്ദൻ നാട്ടുകാരനെന്ന് പറഞ്ഞിരുന്നുവെന്നും വിജേഷ് പറഞ്ഞു.

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണെന്നും 30 കോടി വാഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് വെല്ലുവിളിച്ചു. സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുത്തെന്നും വിജേഷ് പറഞ്ഞു. അതിനിടെ ഇഡി വിജേഷിന്റെ മൊഴിയെടുത്തു.  സ്വപ്ന സുരേഷിന് വെബ്സീരീസ് വരുമാനത്തിന്റെ 30 ശതമാനം വാഗ്ദാനം ചെയ്തിരുന്നെന്നും വിജേഷ് വിശദമാക്കി. മുഖ്യമന്ത്രിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പരാമർശിച്ചിട്ടില്ല. എംവി ഗോവിന്ദൻ നാട്ടുകാരനെന്ന് പറഞ്ഞിരുന്നുവെന്നും വിജേഷ് പറഞ്ഞു. അതേസമയം, വിജേഷ് പിള്ളയെ പരിചയമേ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്വപ്നയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോ? കേരളം അധോലോകമായി മാറിയെന്ന് സുധാകരൻ

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം