ലഹരി ഉപയോഗിച്ച നടന്‍റെ പേര് വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തും, നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് 'അമ്മ'

Published : Apr 17, 2025, 05:59 AM ISTUpdated : Apr 17, 2025, 08:23 AM IST
ലഹരി ഉപയോഗിച്ച നടന്‍റെ പേര് വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തും, നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് 'അമ്മ'

Synopsis

പുരസ്ക്കാരങ്ങള്‍ക്ക്പരിഗണിക്കുമ്പോള്‍ നടീനടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവംകൂടികണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല

എറണാകുളം: ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് നേരിട്ട ദുരനുഭവത്തില്‍ വിന്‍സി അലോഷ്യസ് നടന്‍റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിന്‍സിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയന്‍ ചേര്‍ത്തല ഏഷ്യാനെറ്റ് ന്യുസിനോട് വ്യക്തമാക്കി. പുരസ്ക്കാരങ്ങള്‍ക്ക്പരിഗണിക്കുമ്പോള്‍ നടീ നടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി. 

വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവര ശേഖരണം നടത്തും.സിനിമ സെറ്റിലെ സഹതാരത്തിന്‍റെ  ലഹരി ഉപയോഗത്തെ പറ്റി വിൻസി ഉന്നയിച്ച ആരോപണത്തിന്‍റെ  വിശദാംശങ്ങൾ തേടും.കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ സൂചിപ്പിച്ചു.നടിയുടെ വെളിപ്പെടുത്തലിനെ പറ്റി  സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങി.വിൻസിയിൽ നിന്ന്  പരാതി വാങ്ങി കേസ് എടുക്കാൻ പൊലീസും ശ്രമം തുടങ്ങി.ഉന്നത ഉദ്യോഗസ്ഥർ വിൻസിയുമായി സംസാരിക്കുമെന്നാണ് സൂചന

'പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി'; വിൻസി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'

വിന്‍സി പറഞ്ഞത് സത്യം, ഇത്തരം അനുഭവങ്ങളുണ്ട്: പിന്തുണയുമായി ശ്രുതി രജനികാന്ത്

 

 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്