
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ പുരോഗമിക്കുന്നു. വിൻസിയും ഷൈനും നാലംഗ കമ്മറ്റിക്ക് മുന്നിൽ ഹാജരായി. ഇന്റേണൽ കമ്മറ്റിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും സിനിമ സംഘടനകൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി എടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരിക. അതിനിടെ ഉച്ചക്ക് ശേഷം നടന്ന ഫിലിം ചേമ്പറിന്റെ മോണിറ്ററിങ് കമ്മറ്റി യോഗം അവസാനിച്ചു. ഷൈനിന്റെ അച്ഛനും അനിയനും അമ്മയും ഹാജരായി.
കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കെട്ടിടത്തിലാണ് യോഗം നടക്കുന്നത്. അഞ്ച് മണിയോട് അടുത്ത് വിന്‍സിയും അഞ്ചരയോടെ ഷൈനും യോഗത്തിനെത്തി. കുടുംബസമേതമാണ് ഷൈന്‍ ടോം ചാക്കോ എത്തിയത്. ഇന്‍റേണൽ കമ്മിറ്റി ഇരുവരിൽ നിന്നും മൊഴിയെടുക്കുകയാണ്. സംഭവിച്ചതെന്താണെന്ന കാര്യത്തിൽ വിശദാംശങ്ങള്‍ തേടും.