പൊലീസുകാരുടെ ഗതാഗത നിയമലംഘനം; നടപടി എടുക്കാത്തതിന് എസ് പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി

Published : Feb 18, 2025, 07:37 AM IST
പൊലീസുകാരുടെ ഗതാഗത നിയമലംഘനം; നടപടി എടുക്കാത്തതിന് എസ് പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി

Synopsis

പിഴയടച്ച് റിപ്പോ‍ർട്ട് ചെയ്യാൻ വൈകിയതിന്റെ കാരണം അറിയിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. 10 ദിവസത്തിനകം പിഴയടച്ച് മറുപടി നൽകണമെന്നും ആവശ്യം. 

തിരുവനന്തപുരം: പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിനുള്ള പിഴയടച്ച് റിപ്പോ‍ർട്ട് ചെയ്യാൻ വൈകിയതിനാൽ ജില്ലാ പൊലീസ് മേധാവിമാർ‍ക്ക് ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസ്. പിഴയടക്കാൻ വൈകുന്നതിലെ കാരണം അറിയിക്കണമെന്നാണ് ആവശ്യം. പിഴയടച്ച് 10 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഡിജിപി രണ്ടുമാസം മുമ്പ് ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിയ മുന്നറിയിപ്പ് ആരും പാലിക്കാത്ത സാഹചര്യത്തിലാണിത്.

ഗതാഗത നിയമലംഘനത്തിനുള്ള നാലായിരം പെറ്റി നോട്ടീസുകൾ പൊലീസുകാർ അടക്കാത്ത വാർത്ത കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തും നിയമലംഘകർ കുറവല്ല. 42 പേർ നിയമലംഘനം നടത്തി. 32 പേ‍ർ പിഴയടച്ചു. ബാക്കിയുള്ളവ പിഴ അടയക്കാനുള്ള നടപടി സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ പ്രകാരം പൊലിസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി പൊലിസ് ആസ്ഥാനത്തേക്കെത്തിയ പെറ്റികളെല്ലാം കൂട്ടത്തോടെ പിഴയടക്കാനായി ഓരോ ജില്ലകള്‍ക്കും കൈമാറിയിരുന്നു. ആരോണോ നിയമലംഘനം നടത്തിയത് അവരെ കൊണ്ട് പിഴയടിപ്പിച്ച് വിവരം പത്ത് ദിവസത്തിനുള്ളിൽ അറിയിക്കാൻ പൊലീസ് ആസ്ഥാന എഡിജിപി എസ് ശ്രീജിത്ത്, കഴിഞ്ഞ വർഷം നവംബർ 21നാണ് ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് കത്തയച്ചത്. 

രണ്ടുമാസം കഴിഞ്ഞിട്ടും മറുപടി ഇല്ലാതെ വന്നതോടെയാണ് കാരണം കാണിക്കൽ നോടീസ് നൽകിയത്. പിഴയുടെ കൃത്യമായ എണ്ണമോ എത്ര പേർ പിഴയച്ചുവെന്ന കൃത്യമായ കണക്കോ പൊലീസ് ആസ്ഥാനത്ത് ക്രോഡീകരിച്ചില്ല. ഈ കണക്കിന് വേണ്ടിയാണ് ഓരോ ജില്ലകളിൽ നിന്നും പ്രത്യേക ഫോ‍ർമാറ്റിൽ കണക്ക് ചോദിച്ചത്. കാരണം കാണിക്കൽ നോട്ടീസ് ലഭിതച്ചതോടെ ചിലർ മറുപടി നൽകി തുടങ്ങി.  263 പെറ്റിയിൽ 68 പേർ പിഴ അടച്ചുവെന്നും അടയക്കാത്തവർക്കെതിരെ നടപടി എടുക്കുന്നുവെന്നാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ മറുപടി. മറ്റ് പല ജില്ലകളിലെയും പൊലീസ് അധികാരികൾക്ക് ഇപ്പോഴും മൗനമാണ്. 

പോക്കറ്റിൽ നിന്നെടുത്ത് പിഴയടക്കില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർക്കുള്ളത്. പിഴയടച്ചില്ലെങ്കിൽ പൊലീസ് വാഹനങ്ങള്‍ ബ്ലാക് ലിസ്റ്റിലേക്ക് നീങ്ങും. ഇങ്ങനെ പൊലീസ് വാഹനങ്ങള്‍ കൂട്ടതോടെ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്ന നാണക്കേട് ഒഴിവാക്കാനായി, പിഴ കൃത്യമായി അടയ്ക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്ത്യശാസനം നൽകാനൊരുങ്ങുകയാണ് ഡിജിപി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ