പിഎഫ്ഐ ഹര്‍ത്താല്‍ അക്രമം: ഇന്ന് 45 അറസ്റ്റ്, ഇതുവരെ അറസ്റ്റിലായത് 2242 പേര്‍

By Web TeamFirst Published Sep 30, 2022, 7:25 PM IST
Highlights

ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 45 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം

(ജില്ല, ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 25, 68
തിരുവനന്തപുരം റൂറല്‍  - 25, 160
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറല്‍ - 15, 156
പത്തനംതിട്ട -18, 138
ആലപ്പുഴ - 16, 124
കോട്ടയം - 27, 411
ഇടുക്കി - 4, 36
എറണാകുളം സിറ്റി - 8, 74
എറണാകുളം റൂറല്‍ - 17, 47
തൃശൂര്‍ സിറ്റി - 12, 19
തൃശൂര്‍ റൂറല്‍ - 25, 44 
പാലക്കാട് - 7, 89
മലപ്പുറം - 34, 207
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറല്‍ - 29, 95
വയനാട് - 7, 115
കണ്ണൂര്‍ സിറ്റി  - 26, 83 
കണ്ണൂര്‍ റൂറല്‍ - 9, 26
കാസര്‍ഗോഡ് - 6, 61

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് പിഎഫ്ഐ ഓഫീസുകളിൽ പൊലീസ് പരിശോധന തുടരുകയാണ്. സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ സീൽ ചെയ്തത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീൽ ചെയ്തു. 

Also Read: പോപ്പുലര്‍ ഫ്രണ്ട് നിരോധനം; പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ അടച്ചുപൂട്ടി

click me!