വിതുര താലൂക്ക് ആശുപത്രിയിൽ അണലി; കണ്ടെത്തിയത് ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിൽ നിന്നും, ആർആർടി സംഘമെത്തി പിടികൂടി

Published : May 06, 2026, 11:12 AM IST
viper

Synopsis

വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ജീവനക്കാരാണ് അണലിയെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ജീവനക്കാരാണ് അണലിയെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഉടൻതന്നെ പരുത്തിപള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും ആർ ആർ ടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു.

ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ് ഉണ്ടായിരുന്നത്. ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു. തുടർന്ന് ആർആർടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും പരിസരത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരിശോധന നടത്തുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജയം യുഡിഎഫിന്‍റെ മിടുക്കല്ല, സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്‍റെ വിജയമെന്ന് ജി സുകുമാരന്‍ നായര്‍,ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് വിരോധമില്ല
Malayalam News Live: വിതുര താലൂക്ക് ആശുപത്രിയിൽ അണലി; കണ്ടെത്തിയത് ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിൽ നിന്നും, ആർആർടി സംഘമെത്തി പിടികൂടി