വാളയാർ കേസിൽ പുനർ വിചാരണ; രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Web Desk   | Asianet News
Published : Jan 20, 2021, 03:31 PM IST
വാളയാർ കേസിൽ പുനർ വിചാരണ; രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Synopsis

 പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി നൽകിയ ജാമ്യം തുടരും. 

പാലക്കാട്: പുനര്‍ വിചാരണ നടക്കുന്ന വാളയാർ കേസിൽ പാലക്കാട് പോക്സോ കോടതി രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി നൽകിയ ജാമ്യം തുടരും. രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ജനുവരി 22 ന് കോടതി പരിഗണിക്കും

വാളയാർ കേസില്‍ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികൾ ആരംഭിക്കുന്നത്. പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്. കേസ് സിബിഐക്ക് വിടാൻ ഇനിയും സാങ്കേതിക നടപടിക്രമങ്ങൾ സർക്കാരിന് പൂർത്തിയാക്കേണ്ടതുണ്ട്. 

Read Also: എൻഐഎയെ ഇറക്കി ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് കരുതേണ്ടെന്ന് കർഷക നേതാവ്; ചർച്ച തുടരുന്നു...
 

PREV
click me!

Recommended Stories

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം