
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർ സീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്ന് കോടതി ഉത്തരവിൽ പറയുന്നു. പാസ്സ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മൂന്നാമത്തെ കേസിലും പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശ ജോലി സ്വപ്നം കാണുന്നവരെയും യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും ഉൾപ്പെടെ കുടിയേറി പാർക്കാൻ താല്പര്യമുള്ളവരെയും ലക്ഷ്യംവച്ചായിരുന്നു 2023 മുതൽ പാർവതിയുടെയും സംഘത്തിന്റെയും തട്ടിപ്പ്. അർമേനിയയിലും പോളണ്ടിലുമടക്കം മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
തട്ടിയെടുക്കുന്ന പണം വിദേശത്തേക്ക് കടത്തുന്നാണ് പതിവ്, ദുബായില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെയും പാര്‍വതി വന്‍സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. പ്രതി അറസ്റ്റിലായതോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി പ്രളയമാണ്. കഴിഞ്ഞ ദിവസം മാത്രം 25ലേറെ പരാതിക്കാരെത്തിയെന്ന് പൊലീസ്. കേസില്‍ പാര്‍വതിയുടെ പങ്കാളി അനീഷ് മേനോന്‍, അഭിജിത്ത്, അജു കെ മാത്യ, വിഷ്ണു വിജയന്‍, ഷാജി അടക്കം അഞ്ചു പ്രതികള്‍ വേറെയുമുണ്ട്. അനീഷ് വിദേശത്താണ്, ഇവരെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം അന്വേഷണസംഘം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam