കാഴ്ചയില്ല, ഇരു വൃക്കകളും തകരാറിൽ; നല്ല മനസ്സുള്ളവരേ, ബിജുവിന് വേണം കൈത്താങ്ങ്

Published : Oct 26, 2024, 01:33 PM ISTUpdated : Oct 26, 2024, 01:37 PM IST
കാഴ്ചയില്ല, ഇരു വൃക്കകളും തകരാറിൽ; നല്ല മനസ്സുള്ളവരേ, ബിജുവിന് വേണം കൈത്താങ്ങ്

Synopsis

അകക്കണ്ണിന്റെ വെളിച്ചത്തിൽ ചന്ദനത്തിരികൾ ഉണ്ടാക്കും. ക്ഷേത്രങ്ങളിൽ ഉൾപ്പെടെ കൊണ്ടുനടന്ന് വിൽക്കുമ്പോൾ കിട്ടുന്നത് തുച്ഛമായ ലാഭം. അതിനിടയിലാണ് വൃക്കരോഗം തളർത്തിയത്. 

തൊടുപുഴ: ഇരുവൃക്കകളും തകരാറിലായതോടെ, ചികിത്സയ്ക്കും ജീവിതത്തിനുമുളള വഴിതേടുകയാണ് കാഴ്ച പരിമിതിയുള്ള യുവാവ്. തൊടുപുഴ ചാലാശ്ശേരി സ്വദേശിയായ ബിജുവിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ശാശ്വത പരിഹാരം. ഡയാലിസിസിന് വേണ്ട തുക പോലും എങ്ങനെ കണ്ടെത്തണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.

പ്രാർത്ഥനകൾക്ക് സുഗന്ധം പകരുന്നയാളായിരുന്നു ബിജു. അകക്കണ്ണിന്റെ വെളിച്ചത്തിൽ, ഇങ്ങനെ ചന്ദനത്തിരികൾ ഉണ്ടാക്കും ബിജുവും അമ്മ അമ്മിണിയും. ക്ഷേത്രങ്ങളിൽ ഉൾപ്പെടെ ബിജു കൊണ്ടുനടന്ന് വിൽക്കുമ്പോൾ കിട്ടുന്നത് തുച്ഛമായ ലാഭം. അതിനിടയിലാണ് വൃക്കരോഗം ബിജുവിനെ തളർത്തിയത്. ഇതോടെ ജീവിതം വഴിമുട്ടി. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യണം ബിജുവിന്‍റെ ജീവൻ നിലനിർത്താൻ. വരുമാന മാർഗ്ഗമായ ചന്ദനത്തിരി നിർമ്മാണവും വിൽപനയും പഴയപോലെ പറ്റാതായി.

ബിജുവിന് ആശ്രയം അമ്മ മാത്രം. രോഗിയായ മകനെ ഒറ്റയ്ക്കിരുത്തി വരുമാനമാർഗ്ഗം കണ്ടെത്താനും അമ്മിണിക്കാവില്ല. തകരാറിലായ വൃക്ക മാറ്റിവയ്ക്കലാണ് ശാശ്വത പരിഹാരമെങ്കിലും ചികിത്സയ്ക്കുളള തുകയും ദാതാവിനെയും എങ്ങനെ കണ്ടെത്തണമെന്നറിയില്ല. വിധവാ പെൻഷനും പലരുടെയും സഹായവും കൊണ്ടാണ് നിലവിൽ ഇവരുടെ ജീവിതവും ചികിത്സയുമെല്ലാം മുന്നോട്ട് പോകുന്നത്. നിറവും മണവുമുളള നല്ലൊരു നാളെ ഇവർ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം സുമനസ്സുകളുടെ കനിവും. 

Name: Biju K D

Bank: State Bank of India

Account no: 30495813452

IFSC: SBIN0008674

Mob: 9745979748

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'