Vellamunda Murder Case : നവദമ്പതികളെ കമ്പിവടികൊണ്ട് അടിച്ച് കൊന്നകേസ്; പ്രതി വിശ്വനാഥന് വധശിക്ഷ

Published : Feb 21, 2022, 03:15 PM ISTUpdated : Feb 21, 2022, 03:44 PM IST
Vellamunda Murder Case : നവദമ്പതികളെ കമ്പിവടികൊണ്ട് അടിച്ച് കൊന്നകേസ്;  പ്രതി വിശ്വനാഥന് വധശിക്ഷ

Synopsis

കൊലപാതകം, ഭവനഭേദനം, കവര്‍ച്ച, തെളിവ് നശിപ്പിക്കില്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവെച്ചു.

വയനാട്: വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ (Vellamunda Murder Case) പ്രതി വിശ്വനാഥന് വധശിക്ഷ. കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി വി ഹാരിസാണ് വിധി പറഞ്ഞത്. കൊലപാതകം, ഭവനഭേദനം, കവര്‍ച്ച, തെളിവ് നശിപ്പിക്കില്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. 2018 ലാണ് മോഷണ ശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവരെ വിശ്വനാഥൻ കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ കൽപ്പറ്റ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തൊട്ടിൽപാലം സ്വദേശി വിശ്വനാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായെന്ന് കോടതി ചൂണ്ടിക്കാട്ടി. 

2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ടത്.  മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് നവ ദമ്പതികളെ കമ്പിവടികൊണ്ട് അടിച്ചുകൊന്നത്. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപെടുകയായിരുന്നു. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതെ ഇരുന്ന കൊലപാതക കേസിൽ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്. കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് കേസിൽ വിചാരണ തുടങ്ങിയത്. 45 സാക്ഷികളെയാണ് വിസ്താരത്തിന് തെരഞ്ഞെടുത്തത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന കെ എം ദേവസ്യക്കായിരുന്നു അന്വേഷണ ചുമതല. പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണ ശ്രമത്തിനിടെയാണെന്ന് തെളിഞ്ഞത്. 

  • 'സാക്ഷിയുടെ വാക്ക് മുഖവിലയ്ക്ക് എടുക്കണം', ഡ്രൈവറെ കെഎസ്ആർടിസി പുറത്താക്കണമെന്ന് ആദർശിന്റെ പിതാവ്

പാലക്കാട് : കുഴല്‍മന്ദത്ത് ബൈക്ക് യാത്രികരായ യുവാക്കളുടെ മരണത്തിന് കാരണമായ അപകടം കെഎസ്ആർടിസി ബസ് ഡ്രൈവര്‍ മനപ്പൂര്‍വം ഉണ്ടാക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്നു ഒരു സാക്ഷിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ അന്വേഷണ സംഘം മുഖവിലയ്ക്ക് എടുക്കണമെന്ന് മരിച്ച ആദർശിന്‍റെ പിതാവ് ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യണം. ഇയാളെ പുറത്താക്കാൻ കെഎസ്ആർടിസി തയ്യാറാകണം. ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് കത്തയച്ചെന്നും ആദർശിന്റെ അച്ഛൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ഏഴാം തിയതി കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ കെഎസ്ആർടിസി ബസിടിച്ചാണ് കാവശേരി സ്വദേശി ആദര്‍ശ് മോഹനനും കാസർ‍ഗോഡ് സ്വദേശി സാബിത്തും മരിച്ചത്. അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് അപകടം മനപൂർവ്വമായിരുന്നുവോ എന്ന സംശയമുണ്ടായത്. അത് സാധൂകരിക്കുന്നതാണ് സാക്ഷിയുടെ വാക്കുകൾ. ബസ് ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നുവെന്നാണ് ബസിലുണ്ടായിരുന്ന സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഇടതു വശത്ത് മതിയായ സ്ഥലമുണ്ടായിട്ടും ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താന്‍ ബസ് ലോറിയോട് ചേര്‍ത്തെടുക്കുകയായിരുന്നുവെന്നാണ് സാക്ഷി പറയുന്നത്. 

പാലക്കാടുനിന്നും തുണിയെടുത്ത് വടക്കഞ്ചേരിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരികയായിരുന്നു വസ്ത്ര വ്യാപാരിയായ സാക്ഷി. 'ബസ് അമിത വേഗതയിലായിരുന്നു. പലതവണ ബ്രേക്കിട്ടപ്പോള്‍ തുണിക്കെട്ടുകൾ താഴെവീണു. ഡ്രൈവറോട് ഇക്കാര്യം പറയാന്‍ എഴുന്നേറ്റപ്പോഴാണ് ബസ്, ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടായിരുന്നു ബസ് ഡ്രൈവര്‍ക്കുണ്ടായിരുന്നത്. ബൈക്കിനെ മറികടക്കാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും മനപൂര്‍വ്വം ലോറിയോട് ചേര്‍ത്ത് ബസ്സടുപ്പിച്ചു. അങ്ങനെയാണ് അപകടമുണ്ടായത്'. യാത്രയ്ക്കിടെ ബൈക്ക് യാത്രികര്‍ വേഗത്തില്‍ മുന്നോട്ട് പോയതിൽ ദേഷ്യം പിടിച്ചാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയതെന്ന് സാക്ഷി പറഞ്ഞു.

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ