
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ അതിഥിയായിരിക്കും. കേരളത്തെ തുറമുഖ നഗരമാക്കിമാറ്റുന്ന മിഷൻ സമുദ്ര പദ്ധതിക്കും ഇന്ന് തുടക്കമാകും.
വിഴിഞ്ഞം എക്സിം കേരള വികസനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉൽപ്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാൻ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഗേറ്റ് വേ ആയി ഇനി വിഴിഞ്ഞം മാറും. തുറമുഖത്തിനോട് ചേർന്നുള്ള വലിയ വികസനത്തിനും ഇത് തുടക്കമാകുമെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam