വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ ഇന്ത്യൻ തീരത്തേക്ക്, ആദ്യം ഗുജറാത്തിൽ; വിഴിഞ്ഞത്തെത്താൻ വൈകും

Published : Sep 25, 2023, 10:35 AM ISTUpdated : Sep 25, 2023, 10:39 AM IST
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ ഇന്ത്യൻ തീരത്തേക്ക്, ആദ്യം ഗുജറാത്തിൽ; വിഴിഞ്ഞത്തെത്താൻ വൈകും

Synopsis

നാലാം തീയതി കപ്പൽ തിരികെ വിഴിഞ്ഞത്ത് എത്തില്ലെന്ന് ഉറപ്പായതോടെ പത്താം തീയതിയോടെ ചടങ്ങ് നടത്താനാണ് നിലവിലെ ആലോചന.

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ, ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചു. ഷെൻഹുവ 15 എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിടാതെ, ഗുജറാത്തിലെ, മുന്ദ്രാ തുറമുഖത്തേക്ക് നീങ്ങുകയാണ്. നാലാം തീയതി കപ്പൽ തിരികെ വിഴിഞ്ഞത്ത് എത്തില്ലെന്ന് ഉറപ്പായതോടെ പത്താം തീയതിയോടെ ചടങ്ങ് നടത്താനാണ് നിലവിലെ ആലോചന.

ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട ഷെൻഹുവ 15 കേരളാ തീരത്തിന് തൊട്ടടുത്ത് അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയാണ് നീങ്ങുന്നത്. ഇന്നലെയാണ് ഇന്ത്യൻ തീരത്തേക്ക് കപ്പലെത്തിയത്. പക്ഷെ വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തില്ല. മുൻനിശ്ചയിച്ചത് പോലെ കപ്പൽ നിലവിൽ ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിലേക്കുള്ള യാത്രയിലാണ്. 29 ഓടെ മുന്ദ്രാ തീരത്തേക്ക് എത്തും. രണ്ട് കൂറ്റൻ ക്രെയ്നുകൾ അവിടെയിറക്കാൻ നാല് ദിവസമെടുത്തേക്കും. പത്താം തീയതിക്ക് മുമ്പായി കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്ത്, ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ്, കൂടുതൽ ട്രെയിനുകൾ പിടിച്ചിടുമോ ?

കൂറ്റൻ ക്രെയ്നുകൾ വഹിക്കുന്ന കപ്പൽ മണിക്കൂറിൽ എട്ട് മുതൽ പത്ത് നോട്ടിക്കൽ മൈൽ വേഗത്തിലാണ് ഇപ്പോഴും സഞ്ചരിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങളും യാത്രയെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് കപ്പലിന്റെ യാത്ര പുരോഗതി തുറമുഖ മന്ത്രി വിലയിരുത്തും. ഇതിന്ശേഷം കപ്പലെത്തുന്ന പുതിയ തീയതി പ്രഖ്യാപിച്ചേക്കും. പത്താം തീയതിയോ, അതിന് ശേഷമോ ചടങ്ങ് നടക്കാനാണ് സാധ്യത. ചടങ്ങ് മാറ്റാൻ അനുവദിക്കില്ലെന്നായിരുന്നു സർക്കാർ നിലപാടെങ്കിലും, പ്രായോഗിക തടസങ്ങൾ തിരിച്ചറിഞ്ഞാണ് തീരുമാനം. കപ്പലെത്തുന്നതിന് മുന്നോടിയായുള്ള അന്തിമ ജോലികളും തുറമുഖത്ത് പുരോഗമിക്കുകയാണ്.

'യുഡിഎഫിന്റെ കുഞ്ഞാണ്, ഉമ്മൻചാണ്ടിയുടെ പേര് നൽകണം', വിഴിഞ്ഞം തുറമുഖത്തിന്മേൽ ആവശ്യവുമായി എംഎൽഎ
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഖിലിനും ഫസീലയ്ക്കും 37 ലക്ഷത്തിന്‍റെ സമ്പത്ത്, 24 ലക്ഷത്തിന്‍റെ ജെസിബി അടക്കം കണ്ടുകെട്ടും; എല്ലാം സമ്പാദിച്ചത് ലഹരി വിറ്റ്