കരയും തുറന്ന് വിഴിഞ്ഞം. ചരിത്രനിമിഷത്തിലേക്ക് കേരളം, 18 മുതൽ കര മാർഗമുള്ള ചരക്ക് നീക്കം തുടങ്ങും

Published : Jul 25, 2026, 10:45 AM IST
vizhinjam port

Synopsis

വിഴിഞ്ഞം തുറമുഖത്തുനിന്ന് കരമാർഗമുളള ചരക്കുനീക്കത്തിന് കസ്റ്റംസിന്‍റെയും അനുമതിയായി. അടുത്ത മാസം പതിനെട്ട് മുതലാണ് വിഴിഞ്ഞത്ത് റോഡുവഴി ചരക്കുനീക്കം തുടങ്ങുക.ദേശീയപാതയിലൂടെ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ നേരത്തെ അനുമതി കിട്ടിയിരുന്നു.

സമ്പൂർണ്ണ തുറമുഖം

തിരുവനന്തപുരം: ചിത്രം മാറുന്ന ചുവടുവയ്പ്പിനരികെ വിഴിഞ്ഞം. ഇതുവരെ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം മാത്രമായിരുന്നെങ്കിൽ ഇനി കരവഴിയും ചരക്കുനീക്കം. അതിന് കസ്റ്റംസിന്‍റെ നിർണായക അനുമതിയുമായി. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നൽകിയിരുന്നു. ട്രയൽ റണ്ണും നടത്തി. അടുത്ത മാസം പതിനെട്ടിന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ, ഫ്ലാഗ് ഓഫ് ചെയ്യും.സമ്പൂർണ കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും.നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിൽ എത്തിച്ചാണ് റോഡ് മാർഗം ചരക്കുനീക്കം നടക്കുന്നത്.ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ കൊണ്ടുപോകാം.

ഷിപ്പിങ് കമ്പനികൾക്കും ഏജന്‍റുമാർക്കും ടെർമിനൽ ഓപ്പറേറ്റർമാർക്കും രജിസ്റ്റർ ചെയ്യാം.തുറമുഖത്ത് ഇറക്കുന്ന ചരക്കുകൾ 48 മണിക്കൂറിനുളളിൽ നീക്കണമെന്നാണ് കസ്റ്റംസ് നിർദേശം. രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം മാറുമ്പോൾ ഗതാഗതച്ചെലവ് കുറയുമെന്നും വിതരണശൃംഖല കൂടുതൽ ശക്തമാകുമെന്നുമാണ് പ്രതീക്ഷ.തുറമുഖത്തിന്‍റെ നേട്ടം നേരിട്ട് ലഭ്യമായിത്തുടങ്ങുമെന്നും കണക്കുകൂട്ടൽ.

18ന് മിഷൻ സമുദ്ര ബിസിനസ് സമ്മിറ്റും  സംഘടിപ്പിക്കുന്നുണ്ട്. നിക്ഷേപകർ ഉൾപ്പടെ പങ്കെടുക്കും. വിഴിഞ്ഞം പ്രവർത്തനം തുടങ്ങിയിട്ട് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടൈനർ കൈകാര്യം ചെയ്തതിലൂടെ ലോകോത്തര മരീടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം കൈവരിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം ഉച്ചയ്ക്ക്
അമ്മയുടെ മൃതദേഹം പൂജ ചെയ്ത് സൂക്ഷിച്ച് മകൻ; സംഭവം പുറത്തറി‍ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ, അന്വേഷണമാരംഭിച്ച് പൊലീസ്