സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ അത്രയും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല. ആശ്വാസ മഴയും ഇനി പ്രതീക്ഷിക്കാം. ദിവസങ്ങളായി സംസ്ഥാനത്ത് വളരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില കുത്തനെ മുകളിലോട്ട് ഉയരുകയാണ്.

YouTube video player