'വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ ഒരുക്കിയില്ല'; സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ്

Published : Sep 15, 2022, 10:00 AM ISTUpdated : Sep 15, 2022, 10:03 AM IST
'വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ ഒരുക്കിയില്ല'; സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ്

Synopsis

തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. പൊലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമാണം നിലച്ചെന്നും കോടതിയലക്ഷ്യ ഹർജിയിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഹർജി ജസ്റ്റിസ് അനു ശിവരാമൻ നാളെ പരിഗണിക്കും.
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം