വിഴിഞ്ഞം തുറമുഖ വിവാദം: ഇ പി ജയരാജന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ; 'പ്രതിപക്ഷം വികസനത്തെ പ്രതിസന്ധിയിലാക്കരുത്'

Published : Jul 16, 2026, 11:51 AM IST
Vellappally Natesan

Synopsis

വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജന്റെ നിലപാടിനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പൂർണ്ണമായി പിന്തുണച്ചു. ജയരാജന്റേത് പക്വതയുള്ള നിലപാടാണെന്നും നാടിന്റെ വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും എസ്എൻഡിപി മുഖപത്രമായ 'യോഗനാദം' മുഖപ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ ഇ പി ജയരാജന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ് എൻ ഡി പി യോഗത്തിന്റെ മുഖപത്രമായ 'യോഗനാദം' മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ ഇ പി ജയരാജനെ അനുകൂലിച്ച് രംഗത്തെത്തിയത്. ജയരാജന്റേത് പക്വതയുള്ള നിലപാടാണെന്ന് അദ്ദേഹം മുഖപ്രസംഗത്തിൽ പ്രശംസിച്ചു.

വിവാദങ്ങൾക്ക് അപ്പുറത്ത് നാടിന്റെ വികസന ലക്ഷ്യങ്ങൾക്കാണ് രാഷ്ട്രീയ കക്ഷികൾ മുൻഗണന നൽകേണ്ടതെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വലിയ പദ്ധതികൾ തകിടം മറിക്കുന്നത് സംസ്ഥാനത്തിന്റെ പൊതുവികസനത്തെ ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും, ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ', സർക്കാരിനെ ട്രോളി വി ശിവൻകുട്ടി
ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: കേന്ദ്ര ഇടപെടൽ തേടി സി. സദാനന്ദൻ മാസ്റ്റർ എം.പി