വിഴിഞ്ഞം പ്രതിഷേധം:സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം,പോലീസ് നിസ്സഹായരെന്നു അദാനി

By Web TeamFirst Published Oct 7, 2022, 12:37 PM IST
Highlights

പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാർ കമ്പനിയും ഹൈക്കോടതിയില്‍.തീര ശോഷണം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് സർക്കാർ .എംഡി കുടാലെ അധ്യക്ഷനായ സമിതിയിൽ 4 അംഗങ്ങൾ
 

കൊച്ചി;വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി..അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം.സമരക്കാർക്ക് നേരെത്തെ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു.പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാർ കമ്പനിയും  അറിയിച്ചിരുന്നു.പോലീസ് നിസ്സഹായാരെന്നു അദാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി..ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

 

കോടതി വിധി പരിശോധിക്കട്ടെ എന്ന് സമരക്കാർ വ്യക്തമാക്കി.നിയമവഴികൾ തേടും.പൊതുവഴി തടസ്സപ്പെടുത്തിയിട്ടില്ല.അദാനി ഗ്രൂപ് ആണ് പൊതുവഴി കയ്യേറിയത്.വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരണെന്നും ഫാ. യൂജിൻ പെരേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ വിഴിഞ്ഞം അടക്കമുള്ള പ്രദേശങ്ങളിലെ തീരശോഷണം പഠിക്കാൻ വിദഗ്ധസമിതിയെ വെച്ച് സംസ്ഥാന സർക്കാർ. സെൻട്രൽ വാട്ടർ ആൻറ് പവർ റിസർച്ച് സ്റ്റേഷൻ മുൻ അഡീഷന ഡയറക്ചർ എംഡി കൂടാലെ അധ്യക്ഷനായി നാലംഗ സമിതിയെയെണ് വെച്ചത്. സമിതിയിൽ സമരസമിതി അംഗങ്ങൾ ഇല്ല. വിഴിഞ്ഞ തുറമുഖ നിർമ്മാണത്തെ തുടർന്നാണ് തീരശോഷണം ശക്തമായതും വിദഗ്ധസമിതിയെ പഠനത്തിനായി നിയോഗിക്കണമെന്നുമുള്ലത് സമരസമിതിയുടെ പ്രധാന ആവശ്യമായിരുന്നു. ശംഖുമുഖത്തെയും വിഴിഞ്ഞത്തെയും തീരശോഷണത്തെ കുറിച്ച് അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസ് പരമ്പര നൽകിയിരുന്നു

വിഴിഞ്ഞത്ത് സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം, സമരസമിതി പ്രവർത്തകരെ കണ്ട് ഗവർണർ

click me!