വിഴിഞ്ഞം സമരം; സർക്കാരിന്‍റെ നിഷേധാത്മക നിലപാട് ഖേദകരമെന്ന് കെസിബിസി

By Web TeamFirst Published Dec 5, 2022, 6:00 PM IST
Highlights

മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ അടിച്ചമർത്താൻ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

കൊച്ചി: വിഴിഞ്ഞത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരമെന്ന് കെസിബിസി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ചർച്ചയിലൂടെ സമവായത്തിലെത്താതെ സർക്കാർ ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചതായി സർക്കാർ അവകാശപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ അടിച്ചമർത്താൻ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെസിബിസി അഭിപ്രായപ്പെട്ടു. കേരള കാത്തലിക് കൗൺസിൽ ജനറൽ ബോഡി യോഗത്തിലായിരുന്നു വിമർശനം.

അതേസമയം, വിഴിഞ്ഞം സമരം ഒത്തുതീർക്കാൻ സർക്കാര്‍ തിരക്കിട്ട നീക്കം നടത്തുകയാണ്. സമരസമിതിയുമായി മന്ത്രിസഭ ഉപസമിതി അൽപ്പസമയത്തിനകം ചർച്ച നടത്തും. മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് സമരസമിതിയും മന്ത്രിസഭ ഉപസമിതിയും തമ്മിലുള്ള കൂടിക്കാഴ്ച. ചർച്ച സമവായമുണ്ടായാൽ മുഖ്യമന്ത്രി സമരസമിതി നേതാക്കളെ കണ്ടേക്കും. മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് സമരസമിതിയും മന്ത്രിസഭ ഉപസമിതിയും തമ്മിലുള്ള കൂടിക്കാഴ്ച. ചർച്ച സമവായമുണ്ടായാൽ മുഖ്യമന്ത്രി സമരസമിതി നേതാക്കളെ കണ്ടേക്കും.

Also Read:  വിഴിഞ്ഞം സംഘർഷം : സർക്കാർ വാദം അംഗീകരിച്ചു; എൻഐഎ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി തള്ളി

അതിനിടെ, വിഴിഞ്ഞത്ത് സമാധാന സന്ദേശവുമായി സമാധാന ദൗത്യ സംഘം സന്ദർശനം നടത്തി. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ വിഴിഞ്ഞം സന്ദർശിച്ചത്. മുൻ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിലുണ്ടായിരുന്നത്.

സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദർശിച്ചു. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിച്ചു. എന്നാൽ, ദൗത്യസംഘ സന്ദർശനത്തെ സമരത്തെ എതിർക്കുന്ന പ്രാദേശിക കൂട്ടായ്മ തള്ളിപ്പറഞ്ഞു. സമാധാനശ്രമം വൈകിപ്പോയെന്നാണ് പ്രാദേശിക കൂട്ടായ്മയുടെ വിമർശനം. 

Also Read: സമാധാന ദൗത്യ സംഘം വിഴിഞ്ഞത്ത്; അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം, എതിർപ്പ് അറിയിച്ച് ജനകീയ കൂട്ടായ്മ

click me!