വിഴിഞ്ഞം സമരം ശക്തിപ്പെടുത്താൻ പള്ളികളിൽ ഇടയലേഖനം; പ്രദേശത്ത് സംഘർഷസാധ്യതയെന്ന് കളക്ടർ, മദ്യശാലകള്‍ തുറക്കില്ല

Published : Sep 18, 2022, 01:32 AM ISTUpdated : Sep 18, 2022, 07:50 AM IST
വിഴിഞ്ഞം സമരം ശക്തിപ്പെടുത്താൻ പള്ളികളിൽ ഇടയലേഖനം; പ്രദേശത്ത് സംഘർഷസാധ്യതയെന്ന് കളക്ടർ, മദ്യശാലകള്‍ തുറക്കില്ല

Synopsis

സംഘർഷ സാധ്യതയുള്ളതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ  പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്ന് സംഘര്‍ഷ സാധ്യത. ഇത് വ്യക്തമാക്കി കളക്ടർ ഇന്നലെ തന്നെ നടപടികൾക്ക് ഉത്തരവിട്ടിരുന്നു. സംഘർഷ സാധ്യതയുള്ളതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരുന്നത്.

അതേസമയം തിരുവനന്തപുരം ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ വായിച്ചു. തിരുവനന്തപുരത്ത് എത്തുന്ന ജനബോധന മാർച്ചിൽ കഴിയുന്നത്ര ആളുകളെ ഇടവകകളിൽ നിന്ന് പങ്കെടുപ്പിക്കണമെന്നാണ് സർക്കുലറിലെ ആഹ്വാനം. ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ കൃത്യമായ മറുപടിതന്നിട്ടില്ലെന്നും ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണണെന്നും സർക്കുലറിലുണ്ട്. വിഴിഞ്ഞം സമരത്തിൽ തുടർച്ചയായ നാലാം ഞായറാഴ്ചയാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ പള്ളികളിൽ വായിക്കുന്നത്.

വഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ കെപിസിസി നിലപാട് തേടി രാഹുല്‍ ഗാന്ധി

അതേസമയം സമരത്തിനെതിരെ കേന്ദ്രസേനയെ നിയോഗിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം. പുനരധിവാസത്തിന്‍റെ ഭാഗമായി മുട്ടത്തറയിൽ നിർമിക്കുന്ന ഫ്ലാറ്റുകൾ സ്വീകാര്യമല്ലെന്നും പകരം മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം പതിച്ചു നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു. സമരത്തിന്‍റെ ഭാഗമായി മൂലമ്പള്ളിയിൽ നിന്നാരംഭിച്ച ജനബോധനയാത്ര ഇന്ന് വിഴിഞ്ഞത്ത് സമാപിക്കും. രാവിലെ 8 മണിക്ക് അഞ്ചുതെങ്ങിൽ ജനബോധനയാത്ര എത്തും. തിരുവനന്തപുരത്തിന്‍റെ തീരപ്രദേശങ്ങളിൽ സ്വീകരണം നൽകാനാണ് തീരുമാനം. പ്രശാന്ത് ഭൂഷണ്‍ തുറമുഖ വേദിയിലെ സമരവേദിയിൽ എത്തുമെന്നാണ് വ്യക്തമാകുന്നത്. തിങ്കളാഴ്ച മുതൽ 24 മണിക്കൂർ ഉപവാസ സമരവും തുടങ്ങുമെന്നും സമര സമിതി അറിയിച്ചിട്ടുണ്ട്. 21 ന് കൊച്ചി പോർട്ട് കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍റെ  നേതൃത്വത്തിൽ സമരം ആരംഭിക്കും. മറ്റ് ഹർബറുകൾ കേന്ദ്രീകരിച്ചും സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. സമരത്തെ സർക്കാർ ഗൗരവമായി കാണുന്നുണ്ട് എന്നാണ് മനസിലാകുന്നതെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര അഭിപ്രായപ്പെട്ടു.

സിൽവർ ലൈനിൽ നി‍ർണായകം? കളത്തിലിറങ്ങുമോ കർണാടക? മുഖ്യമന്ത്രി ബസവരാജമായി മുഖ്യമന്ത്രി പിണറായിയുടെ കൂടിക്കാഴ്ച

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്