'വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയത്, തുറമുഖ നിർമ്മാണം നിർത്തി വക്കില്ല' മുഖ്യമന്ത്രി സഭയില്‍

Published : Aug 23, 2022, 11:19 AM IST
'വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയത്, തുറമുഖ നിർമ്മാണം നിർത്തി വക്കില്ല' മുഖ്യമന്ത്രി സഭയില്‍

Synopsis

പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി.'മനുഷ്യാവകാശങ്ങളുടെ ശവപറമ്പാണ് മത്സ്യതൊഴിലാളികളെ പാർപ്പിച്ച ഗോഡൗണെന്ന് പ്രതിപക്ഷം 

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എം വിന്‍സന്‍റ്  എം എല്‍ എ യാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.പ്രമേയം. വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഗണനയിലാണെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ അടിയന്തരമായി വാടകവീട്ടിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത് സിമെന്‍റ്  ഗോഡൗണിൽ ആണെന്ന്  എം വിൻസന്‍റ് കുറ്റപ്പെടുത്തി..മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായി ഗോഡൗൺ മാറി. ഒരു മന്ത്രി പോലും കാണാൻ പോകുന്നില്ല.41 ലക്ഷത്തിന്റെ കാലി തൊഴുത്തു നിർമ്മിക്കുന്നതിന്‍റെ  തിരക്കിൽ പാവങ്ങളുടെ സങ്കടം കാണാതെ പോകരുത്.മനുഷ്യാവകാശങ്ങളുടെ ശവപറമ്പാണ് മത്സ്യതൊഴിലാളികളെ പാർപ്പിച്ച ഗോഡൗൺ.കാലാവസ്ഥാ കെടുതികളിൽ തൊഴിൽ ദിനം നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളിക്ക് ഒരു ആശ്വാസ പദ്ധതിയും ഇല്ല.മുതലപ്പൊഴി മരണം ആവർത്തിക്കന്നു, അശാസ്ത്രീയ നിർമ്മാണം പരിഹരിക്കാൻ നടപടിയില്ല.എന്ത് കൊണ്ട് മുഖ്യമന്ത്രി ചർച്ച നടത്തുന്നില്ല ?.കാലാവസ്ഥയും മറ്റ് 17 കാരണങ്ങളും ചൂണ്ടിക്കാട്ടി തുറമുഖ കമ്പനി സമയം നീട്ടി ചോദിച്ചെന്ന് അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി..മത്സ്യതൊഴിലാളികളുടെ ഭൂമി പദ്ധതിക്ക് വേണ്ടി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സമരക്കാരുമായുള്ള ചർച്ചയിൽ സമവായമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.. മുട്ടത്തറയിലെ 10,ഏക്കറിൽ പുനരധിവാസ പദ്ധതി നടപ്പാക്കും..വിഴിഞ്ഞം പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ട്.സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.. തുറമുഖം വൻ മാറ്റങ്ങളുണ്ടാക്കും.: തുറമുഖ നിർമ്മാണം നിർത്തി വക്കില്ല.അത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.വാണിജ്യ മേഖലയിൽ വലിയ തിരിച്ചടി ഉണ്ടാകും.പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.[ പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിർമ്മിക്കും വരെ വാടക സർക്കാർ നൽകും, വാടക നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും അറിയിച്ചു

ഇതിനിടെ വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗവും ചേരും ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിൽ വച്ചാണ് യോഗം.ജില്ലയിൽ നിന്നുള്ള മന്ത്രിമാർ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവർക്ക് പുറമെ കളക്ടറും തിരുവനന്തപുരം മേയറും ലത്തീൻ അതിരൂപതയുമായി ചർച്ച നടത്തും. പുനരധിവാസ പദ്ധതികളടക്കം അതിരൂപതയുടെ ആവശ്യങ്ങൾ ഓരോന്നും പ്രത്യേകമായി ചർച്ചക്കെടുക്കും.

ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതി യോഗത്തിലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങൾ മുഖ്യമന്ത്രിയോട് ഇന്ന് വിശദീകരിക്കും. ആവശ്യമെങ്കിൽ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേർന്നേക്കും.തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിലാണ് ഉപരോധം. ഏഴിന ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് നിലപാടിലാണ് ലത്തീൻ അതിരൂപത

'വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തുന്നതുവരെ സമരം തുടരും,മുഖ്യമന്ത്രിയുമായുള്ള ചർച്ച വേഗത്തിൽ വേണം' ലത്തീൻ അതിരൂപത

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ