മാസപ്പടി ഇഡി അന്വേഷണം:' ഉപ്പ് തിന്നവർ വെള്ളം കുടിക്കും,വേട്ടയാടുന്നുവെന്ന സിപിഎം വാദം വിലപ്പോകില്ല'

Published : Mar 27, 2024, 05:13 PM IST
മാസപ്പടി ഇഡി അന്വേഷണം:' ഉപ്പ് തിന്നവർ വെള്ളം കുടിക്കും,വേട്ടയാടുന്നുവെന്ന സിപിഎം വാദം  വിലപ്പോകില്ല'

Synopsis

 സിപിഎം  ബിജെപി ഒത്തുകളി എന്ന ആരോപണം ഉയർത്തിയവർ എവിടെപ്പോയി എന്നും വി. മുരളീധരൻ

തിരുവനന്തപുരം:മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരുമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.മാസപ്പടിക്കേസില്‍  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.നരേന്ദ്രമോദി വേട്ടയാടുന്നു എന്ന സിപിഎം വാദം  വിലപ്പോകില്ല. എം.വി. ഗോവിന്ദൻ ആദ്യം, വീണ വിജയൻ കരിമണല്‍ കമ്പനിക്ക് നല്‍കിയ സേവനം എന്തെന്ന് പറയട്ടെ. സിപിഎം - ബിജെപി ഒത്തുകളി എന്ന ആരോപണം ഉയർത്തിയവർ എവിടെപ്പോയി എന്നും വി. മുരളീധരൻ ചോദിച്ചു.

വീണ വിജയന് എതിരെ കേസ് വന്നാൽ പ്രതിപക്ഷ നേതാവിന് നോവും. മാധ്യമങ്ങൾ വിഷയം പുറത്ത് കൊണ്ടുവന്നപ്പോൾ നിയമസഭയിൽ പോലും ഉന്നയിക്കാതിരുന്നയാളാണ്  വി. ഡി. സതീശൻ.തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണം വന്നാൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നും അല്ലാത്തപ്പോൾ വന്നാൽ വേട്ടയാടലും എന്ന് ആരോപിക്കുന്നവർ ഏത് സമയത്ത് അന്വേഷണം വേണം എന്നാണ് പറയുന്നതെന്നും വി. മുരളീധരൻ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെട്രോ നിർമ്മാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി, കലൂർ സ്റ്റേഡിയം റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് വിലയിരുത്തല്‍, തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല