
കോട്ടയം: പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനെ മത്സരിപ്പിക്കാൻ നീക്കമെന്ന വാർത്ത തള്ളി മന്ത്രി വിഎൻ വാസവൻ. റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല. പാർട്ടിക്ക് ഇഷ്ടം പോലെ സ്ഥാനാർത്ഥികളുള്ളപ്പോൾ അസംതൃപ്തരുടെ പുറകെ നടക്കേണ്ട കാര്യമില്ല. യഥാർത്ഥത്തിൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇഷ്ടം പോലെ നേതാക്കളുണ്ട്. ഏതെങ്കിലും പാർട്ടിയുടെയോ അസംതൃപ്തരുടെയോ പുറകെ നടക്കേണ്ട കാര്യം പാർട്ടിക്കില്ല. ആ കാര്യം തീർത്തും തെറ്റാണ്. പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളിയിൽ വമ്പൻ കരുനീക്കവുമായി ഇടതുമുന്നണി, ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ സ്ഥാനാര്‍ത്ഥിയായേക്കും
അതേസമയം ഉമ്മൻചാണ്ടിയുടെ വിശ്വസ്ഥനായ കോൺഗ്രസ് നേതാവ് പുതുപ്പള്ളിയിലില്ല. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കുടുംബത്തെ തന്നെ രംഗത്തിറക്കി കോൺഗ്രസും മുന്നോട്ട് വന്നിരുന്നു. ഇടത് സ്ഥാനാർത്ഥിയായി അദ്ദേഹത്തെയും പരിഗണിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു കോൺഗ്രസ് നീക്കം.
രാഷ്ട്രീയ കേരളത്തെയാകെ ഞെട്ടിച്ചതാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുടെ നീക്കം. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്നതാണ് പുതുപ്പള്ളി സീറ്റ്. ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് ആദ്യം വാർത്തകൾ വന്നിരുന്നത്. പിന്നീടാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥന്റെ പേര് ഉയർന്നുവന്നത്. മണ്ഡലത്തിൽ എട്ടിൽ ആറ് പഞ്ചായത്തും ഇടതുമുന്നണിയാണ് ഭരിക്കുന്നതെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. ഉമ്മൻ ചാണ്ടി വികാരം ആഞ്ഞ് വീശുമെന്നും വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam