ഭാവനാ സമ്പന്നൻ, ദീർഘവീക്ഷണമുള്ളയാൾ, വെള്ളാപ്പള്ളിയെ പുകഴ്ത്തി വാസവൻ

Published : Jul 20, 2025, 11:52 AM IST
Vellapally Natesan

Synopsis

കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ് എൻ ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവൻ അഭിപ്രായപ്പെട്ടു.

കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എൻ വാസവൻ. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നാണ് വാസവന്റെ പുകഴ്ത്തൽ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്നയാളാണ് വെള്ളപ്പള്ളി നടേശൻ. ഭാവനാ സമ്പന്നനും ദീർഘവീക്ഷണവുമുള്ള വെള്ളാപ്പള്ളി, കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ് എൻ ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവൻ അഭിപ്രായപ്പെട്ടു. 

പള്ളുരുത്തിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പറയാനുള്ളത് മുഖത്തു നോക്കി പറയാൻ ധൈര്യം കാട്ടുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് ഹൈബി ഈഡൻ എം പിയും പറഞ്ഞു. 

 

 

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം