ലോട്ടറി ക്ഷേമിനിധി ബോർഡിൽ നിന്നും 14 കോടി തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അനിൽകുമാറിന്‍റെ വീട്ടിലും ബിനാമിയുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി

തിരുവനന്തപുരം: ലോട്ടറി ക്ഷേമിനിധി ബോർഡിൽ നിന്നും 14 കോടി തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അനിൽകുമാറിന്‍റെ വീട്ടിലും ബിനാമിയുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി. ഒരുവാതിൽകോട്ടയിലെ രണ്ടു വീടുകളിലാണ് പരിശോധന നടത്തിയത്. അത്യാഢംബര സംവിധാനങ്ങളുള്ള വീടുകളാണ് ഇടനിലക്കാരൻ അനിൽ കുമാർ പണിതിരിക്കുന്നത്. ഒന്നാം പ്രതിയും ക്ലർക്കുമായ സംഗീത് കുമാർ തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് അനിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തിയ പണം സമ്പാദിച്ചത്. തട്ടിയെടുത്ത പണം അനിൽ കുമാറിന്‍റെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഇൻസ്പെക്ടർ അനൂപ് ചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Add Asianetnews as a Preferred SourcegooglePreferred