വോട്ടർപട്ടികയിൽ പേര് ചേർക്കൽ ക്യാംപെയ്ൻ; ആഹ്വാനവുമായി തൃശൂർ അതിരൂപത, അടുത്ത മാസം ക്യാംപുകള്‍

Published : Aug 06, 2023, 12:33 PM IST
വോട്ടർപട്ടികയിൽ പേര് ചേർക്കൽ ക്യാംപെയ്ൻ; ആഹ്വാനവുമായി തൃശൂർ അതിരൂപത, അടുത്ത മാസം ക്യാംപുകള്‍

Synopsis

ഈ മാസം 15 നാണ് പേരു ചേർക്കൽ ക്യാംപെയ്ൻ തുടങ്ങുന്നത്.

തൃശൂർ: വോട്ടർപട്ടികയിൽ പേര് ചേർക്കൽ ക്യാമ്പയിനുമായി തൃശൂർ അതിരൂപത രം​ഗത്ത്. വോട്ടർപട്ടികയിൽ പേര് ചേർക്കൽ പ്രവർത്തനങ്ങളിലേക്കിറങ്ങാൻ അതിരൂപതാ രാഷ്ട്രീയകാര്യസമിതി  ആഹ്വാനം ചെയ്തു. സി.ബി.സി.ഐ പ്രസിഡൻറും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിൻറെ സർക്കുലർ ഇടവകകളിൽ വായിച്ചു. സെപ്റ്റംബർ 10,17 തീയതികളിൽ എല്ലാ ഇടവകകളിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള പ്രത്യേക ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കും

ഇക്കാര്യങ്ങൾ വിശദീകരിച്ച് മാർ ആൻഡ്രൂസ് താഴത്ത് ഇറക്കിയ സർക്കുലർ ആണ് ഇന്ന് കുർബാന മധ്യേ പള്ളികളിൽ വായിച്ചത്. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെല്ലുവിളികൾ നേരിടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നുവെന്ന് സർക്കുലർ ഓർമ്മിപ്പിക്കുന്നു. മതന്യൂനപക്ഷങ്ങളിലും, ദളിത് ജനവിഭാഗങ്ങളിലും കടുത്ത അരക്ഷിതത്വബോധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പുകളെ നിസാരവൽക്കരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നതും ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല എന്നും അതിരൂപത പറയുന്നു. പലരുടെയും പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കാത്തതുമൂലം വോട്ടവകാശം യഥാവണ്ണം ഉപയോഗിക്കുവാൻ സാധിക്കാതെ പോകുന്നുണ്ടെന്നും അതിരൂപത സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു. 

ഏകീകൃത കുർബാന നടപ്പാക്കുകയാണ് നിയമന ലക്ഷ്യം, പിന്തുണ വേണം; വിശ്വാസികൾക്ക് കത്തുമായി മാർപാപ്പയുടെ പ്രതിനിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം