വിഎസ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ് , ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധമെന്ന്എംവി ഗോവിന്ദൻ

Published : Mar 11, 2025, 09:42 AM ISTUpdated : Mar 11, 2025, 10:12 AM IST
വിഎസ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ് , ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധമെന്ന്എംവി ഗോവിന്ദൻ

Synopsis

സിപിമ്മിന്‍റെ  ഇന്ന് ജീവിച്ചിരിക്കുന്ന  ഏറ്റവും വലിയ നേതാവാണ് വിഎസ്  എന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ്  സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ദേശാഭിമാനി അഭിമുഖത്തിലാണ് എംവി ഗോവിന്ദന്‍റെ വിശദീകരണം. മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

സിപിമ്മിന്‍റെ  ഇന്ന് ജീവിച്ചിരിക്കുന്ന  ഏറ്റവും വലിയ നേതാവാണ് വിഎന്ന് എന്ന് എം വി ഗോവിന്ദൻ പറഞ്ഞു.ക്ഷണിക്കപ്പെടേണ്ട നേതാക്കളുടെ കാര്യത്തിൽ സിപിഎം തീരുമാനമെടുക്കുമ്പോൾ അതിൽ ആദ്യ പേര് വിഎസിന്‍റേതാകും.'വിഎസിനെ ക്ഷണിതാവാക്കില്ല എന്നത് അടിസ്ഥാനവിരുദ്ധമായ വാർത്തയാണ്.സംസ്ഥാന കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകൾ പലഭാഗത്തുനിന്നും വരുന്നില്ല.ചില ഭാഗത്തുനിന്ന് വന്നത് അവർ തന്നെ തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു

ബദല്‍രേഖ, സിഐടിയു ലോബി, വെട്ടിനിരത്തല്‍, പിണറായി-വിഎസ് പോര്, സംഭവബഹുലം സിപിഎം സമ്മേളനങ്ങള്‍

പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വന്നേക്കും. പത്മകുമാറിനേ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്..തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിലാണ് പതമകുമാറിന്‍റെ  വിരോധം. കൊല്ലം സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയ പത്മകുമാർ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ല'; അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍
പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ, നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം