
കൊച്ചി: വി.എസ്. അച്യുതാനന്ദന്‍റെ മകൻ ഡോ. വി .എ. അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യതകൾ ഇല്ലെന്ന് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ. അരുൺകുമാറിന്‍റെ നിയമനം ചോദ്യം ചെയ്തുളള ഹർജിയിലാണ് എഐസിടിഇ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്. 2010ലേയും 2019ലേയും ഓഫീസ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഐ എച്ച് ആർഡി ഡയറക്ടർക്ക് വേണ്ട യോഗ്യത നിശ്ചയിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിലുണ്ട്.
വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വർഷത്തെ പ്രവർത്തി പരിചയവുമാണ് നിയമനത്തിനുളള പ്രധാന മാനദണ്ഡം. എന്നാൽ. ഡോ. വി എ അരുൺകുമാറിന് നിശ്ചിത യോഗ്യതയും പരിചയവുമില്ലെന്നും കോടതി ഉചിതമായ തീർപ്പുണ്ടാക്കണമെന്നുമെന്നുമാണ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വി. എ. അരുൺ കുമാറിന്‍റെ നിയമനത്തിനെതിരെ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. ഹർജി ഈ മാസം 23 ന് ഹൈക്കോടതി പരിഗണിക്കും.
'വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി'; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam