
മലപ്പുറം: വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വനം ഉദ്യോഗസ്ഥർക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡി.സി.സി പ്രസിഡണ്ട് അഡ്വ.വി.എസ് ജോയ്. മലയോര ജനങ്ങൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു. ഇനി തിരിച്ചടിക്കും. വന്യജീവി ആക്രമങ്ങളെ പ്രതിരോധിക്കും. ഇന്ന് വന്നത് കൊടിയുമായിട്ടാണ്. നാളെ ചൂട്ടുകറ്റയുമായി വനം ഓഫീസുകളിലേക്ക് വരും. ഓഫീസ് ചുട്ടുകരിക്കുമെന്ന് ജോ.് പറഞ്ഞു.
വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മലപ്പുറം പോത്തുകല്ല് കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്തായിരുന്നു ജോയിയുടെ ഭീഷണി പ്രസംഗം. വനംവകുപ്പ് ഓഫീസർമാരെ അടിച്ചോടിക്കാൻ മടിക്കില്ല. ജീവിക്കാനുള്ള പൗരന്‍റെ അവകാശത്തെ ചവിട്ടിമെതിച്ച് ഒരു ഉദ്യോസ്ഥനേയും, വനം മന്ത്രിയേയും വിലസാൻ അനുവദിക്കില്ലെന്നും വി.എസ് ജോയ് പറഞ്ഞു.