
തൃശ്ശൂർ: നിയമ സംവിധാനത്തെ വെല്ലുവിളിക്കാൻ കോൺഗ്രസില്ലെന്ന് വി ടി ബൽറാം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തിൽ തന്നെ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഞങ്ങളെ തൊട്ടാൽ തീപ്പന്തമാകും എന്ന പിണറായി വെല്ലുവിളിച്ചത് പോലെ നിയമസംവിധാനത്തെ വെല്ലുവിളിക്കാൻ കോൺഗ്രസ് ഇല്ലെന്നും വി ടി ബൽറാം പറഞ്ഞു.
ഡിജിറ്റൽ മീഡിയാ സെൽ ചുമതല ഒഴിവായത് സംബന്ധിച്ച വിഷയത്തിലും വിടി ബൽറാം പ്രതികരിച്ചു. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായപ്പോൾ തന്നെ പുന:സംഘടന ആലോചിച്ചിരുന്നതാണ്. പിന്നീട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വന്നതിനാൽ നീണ്ടുപോയതാണെന്നും ഇപ്പോൾ ഉണ്ടായത് ഉചിതമായ പുന:സംഘടനയാണെന്നും വി ടി ബൽറാം പറഞ്ഞു. ഇന്നാണ് കെപിസിസി ഡിജിറ്റൽ സെല്ലിന്റെ ചുമതല ഹൈബി ഈഡന് നൽകിയത്. ബീഡി- ബിഹാർ പോസ്റ്റിന് പിന്നാലെ വിടി ബൽറാം രാജിവെച്ച ഒഴിവിലാണ് നിയമനം. രാഹുൽ വിവാദത്തിൽ കടുത്ത നിലപാടെടുത്ത പ്രതിപക്ഷ നേതാവിനെതിരെ പാർട്ടി ഹാൻഡിലുകൾ കടന്നാക്രമണം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അഴിച്ചുപണി നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam