യുഡിഎഫിനെ പിന്തുണക്കും; നയം വ്യക്തമാക്കി  വ്യാപാരി വ്യവസായി ഏകോപന സമിതി

By Web TeamFirst Published Jan 16, 2021, 1:09 PM IST
Highlights

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നണികളോട് സമദൂരം പാലിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസിറുദ്ദീൻ അറിയിച്ചു. പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരുമെന്നും സംഘടന വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നണികളോട് സമദൂരം പാലിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പെട്ടെന്നൊരു നിലപാട് മാറ്റത്തിനു പിന്നില്‍ ബജറ്റിലെ അവഗനയാണെന്നാണ് വിശദീകരണം. ഇടത് സര്‍ക്കാര്‍ വഞ്ചിച്ചെന്ന നിലപാടാണ് വ്യാപാരികള്‍ക്ക്.

സംഘടനയില്‍ പത്ത് ലക്ഷത്തോളം അംഗങ്ങള്‍ ഉണ്ടെന്നും അവരുടെ കുംബാംഗങ്ങള്‍ ഉള്‍പ്പെട വലിയൊരു വോട്ട് ബാങ്കാണ് വ്യാപാരസമൂഹമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അവകാശപ്പെടുന്നു. ഈ മാസം അവസാനത്തോടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും.

click me!